Saturday, May 19, 2018 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 18 May 2018 08.51 PM

ആര്‍.എസ്.എസ് വെട്ടിക്കൊന്ന ബാബുവിന്റെ വീട് സീതാറാം യെച്ചൂരി സന്ദര്‍ശിക്കും

Kannipoyil Babu ,  RSS

കണ്ണൂര്‍: മാഹിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ വീട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദര്‍ശിക്കും. കണ്ണൂരില്‍ നായനാര്‍ അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനാണ് യെച്ചൂരി എത്തുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ യെച്ചൂരി ബാബുവിന്റെ വീട് സന്ദര്‍ശിക്കും.

നായനാര്‍ അക്കാദമി നാളെ നാടിന് സമര്‍പ്പിക്കും. വൈകിട്ട് നാലിന് അക്കാദമിയുടെ ഉദ്ഘാടനവും നായനാരുടെ പ്രതി അനാച്ഛാദനവും നടക്കും. ഇ.കെ നായനാരുടെ 14-ാനം ചരമദിനമാണ് നാളെ. ഹുണ്ടിക പിരിവിലൂടെ ലഭിച്ച 20.47 കോടി രൂപ ഉപയോഗിച്ചാണ് നായനാര്‍ അക്കാദമി നിര്‍മ്മിച്ചത്. ബാബുവിന്റെ വീട് സന്ദര്‍ശിച്ച ശേഷമാകും യെച്ചൂരി നായനാര്‍ അക്കാദമയുടെ ഉദ്ഘാടന ചടങ്ങിലേക്ക് പോകുന്നത്.

Ads by Google
Friday 18 May 2018 08.51 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW