Saturday, May 19, 2018 Last Updated 10 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 18 May 2018 08.10 PM

മദ്യം കഴിക്കുന്നതിനേക്കാള്‍ നല്ലത് പന്ത്രണ്ട് വേശ്യകളാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നത്; നിലപാടിന് കൈയ്യടിച്ച കങ്കണയ്ക്ക് സംഭവിച്ചത്

uploads/news/2018/05/218075/kangana.jpg

മദ്യം കഴിക്കുന്നതിനേക്കാള്‍ നല്ലത് പന്ത്രണ്ട് വേശ്യകളാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നതാണെന്ന് അഭിപ്രായപ്പെട്ട ജിം സാര്‍ഭിനെ പിന്തുണച്ച ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്തെത്തിയിരുന്നു.

കങ്കണ പിന്തുണയുമായി രംഗത്തെത്തിയതോടെ സംഭവം വിവാദത്തിലാവുകയും ചെയ്തു. ബലാത്സംഗത്തെക്കുറിച്ച് തമാശയായി ഇങ്ങനെ പരാമര്‍ശിച്ച ജിം സാര്‍ഭിനെ പ്രോത്സാഹിപ്പിക്കുകയും അതുകേട്ട് ചിരിക്കുകയും ചെയ്യുന്ന നടിയുടെ ദൃശ്യങ്ങള്‍ വൈറല്‍ ആയതോടെയാണ് നടിയ്ക്കെതിരെ വിമര്‍ശനം ഉയരുന്നത്.

കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഒരു പാര്‍ട്ടിയിലാണ് സംഭവം. ബോളിവുഡിലെ ധൈര്യശാലിയും ഫെമിനിസ്റ്റുമായ ഒരു നടിയില്‍ നിന്നും ഇത്തരം ഒരു രീതി പ്രതീക്ഷിച്ചിരുന്നില്ലയെന്നും ബലാത്സംഗം തമാശയായി ആണോ കങ്കണ കാണുന്നതെന്നും വിമര്‍ശനം ഉയരുകയാണ്. അതിനൊപ്പം തന്നെ നടിയുടെ ഈ രീതി ഇരട്ടത്താപ്പാണെന്നും വിമര്‍ശനം.

Ads by Google
Friday 18 May 2018 08.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW