Saturday, May 19, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 18 May 2018 06.48 PM

ആമസോണില്‍ 4ജി സമാര്‍ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 2600 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുമായി എയര്‍ടെല്‍

airtel, amazon

എയര്‍ടെലും ആമസോണും ചേര്‍ന്ന് 3,399 രൂപയ്ക്ക് മുകളില്‍ വിലയുള്ള ബജറ്റ് സ്മാര്‍ട്‌ഫോണുകള്‍ക്കൊപ്പം ക്യാഷ്ബാക്ക് ഓഫര്‍ അവതരിപ്പിച്ചു. ഈ പദ്ധതിക്കു കീഴില്‍ 65 ബജറ്റ് സാര്‍ട്‌ഫോണുകള്‍ ആമസോണ്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും.

ഈ ഫോണുകള്‍ക്ക് 2600 രൂപയോളം ക്യാഷ്ബാക് ആയി ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് രീതിയിലാണ് ക്യാഷബാക്ക് ഓഫര്‍ ലഭിക്കുക. 36 മാസം കൊണ്ടു രണ്ട് ഘട്ടങ്ങളിലായി 2000 രൂപ എയര്‍ടെല്‍ തരും. ആദ്യ 18 മാസക്കാലത്തിനുള്ളില്‍ ഉപയോക്താക്കള്‍ 3500 രൂപയുടെ റീച്ചാര്‍ജ് ചെയ്തിരിക്കണം.

അപ്പോള്‍ 500 രൂപ ക്യാഷ്ബാക്ക് ആയി ലഭിക്കും. അടുത്ത 18 മാസത്തിനുള്ളില്‍ വീണ്ടും 3500 രൂപയുടെ റീച്ചാര്‍ജ് പരിധിയിലെത്തുമ്പോള്‍ ബാക്കിയുള്ള 1500 രൂപ ക്യാഷ്ബാക്ക് ആയി ലഭിക്കുകയും ചെയ്യുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW