Saturday, September 15, 2018 Last Updated 51 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 18 May 2018 06.38 PM

സാവിത്രിയെ മദ്യപാനിയാക്കിയത് എന്റെ അച്ഛനല്ല; മഹാനടിക്കെതിരെ ജെമിനി ഗണേശിന്റെ മകള്‍

Mahanati movie,  Jemini Ganeshan, Savithri

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രമാണ് മഹാനടി. അന്തരിച്ച തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതകഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ സാവിത്രിയായി കീര്‍ത്തി സുരേഷും ജെമിനി ഗണേശനായി ദുല്‍ഖറുമാണ് അഭിനയിക്കുന്നത്. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

എന്നാല്‍ ചിത്രത്തില്‍ തന്റെ പിതാവിനെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ജെമിനി ഗണേശിന്റെ മകള്‍ കമല സെല്‍വരാജ് രംഗത്ത് വന്നു. ജെമിനി ഗണേശന് ആദ്യ ഭാര്യയായ അലമേലുവിലുണ്ടായ മകളാണ് കമല. അച്ഛനെ സിനിമയില്‍ മോശമായി ചിത്രീകരിച്ചു എന്നറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നു പോയെന്ന് സാവിത്രി പറഞ്ഞു. സാവിത്രിയെ കാണാന്‍ വേണ്ടി മാത്രം സെറ്റുകള്‍ തോറും അലഞ്ഞു നടക്കുന്ന ആളായി തന്റെ അച്ഛനെ ചിത്രീകരിച്ചു. എന്നാല്‍ സത്യം അതല്ല. അക്കാലത്ത് എന്റെ അച്ഛന്‍ മാത്രമായിരുന്നു ഏറ്റവും വലിയ താരം-കമല പറഞ്ഞു.

Mahanati movie,  Jemini Ganeshan, Savithri

സാവിത്രിയെ മദ്യപാനിയാക്കിയതും ജെമിനി ഗണേശനല്ലെന്ന് കമല പറഞ്ഞു. എന്നാല്‍ അങ്ങനെയാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇത് വേദനിപ്പിച്ചു. സാവിത്രി പ്രാത്പം എന്ന സിനിമ ചെയ്യുന്ന അവസരത്തില്‍ അച്ഛനൊപ്പം അവരുടെ വീട്ടില്‍ പോയിട്ടുണ്ട്. എന്നാല്‍ അവരുടെ ബന്ധുക്കളും കാവല്‍ക്കാരും ഞങ്ങളെ കടത്തിവിട്ടില്ല. അതിന് ശേഷം താന്‍ ആ വീട് കണ്ടിട്ടില്ലെന്നും കമല പറഞ്ഞു.

Ads by Google
Friday 18 May 2018 06.38 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW