Saturday, May 19, 2018 Last Updated 7 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 18 May 2018 05.14 PM

സൗദി അറേബ്യയിൽ വിദേശ വനിതകൾക്കും ഡ്രൈവിംഗ് ലൈസൻസ് : ലൈസൻസ് മാറ്റിയെടുക്കാനുള്ള രജിസ്‌ട്രേഷൻ മെയ് -21 മുതൽ

uploads/news/2018/05/218062/gulf180518f.jpg

റിയാദ് : സൗ​ദി അ​റേ​ബ്യ​യി​ൽ സ്​​ത്രീ​ക​ൾ​ക്ക്​ വാഹനം ഓടിക്കുന്നതിനുള്ള അനുമതി ജൂൺ 24 മുതൽ പ്രാബല്യത്തിൽ വരും .വിദേശ രാജ്യങ്ങളിൽ നിന്ന് നേടിയ ഡ്രൈവിംഗ് ലൈസൻസുകൾക്ക് പകരം സൗദി ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന് സ്വദേശി ,വിദേശി വനിതകൾക്കും അവസരമൊരുക്കി ട്രാഫിക് ഡയറക്ട്രേറ്റ് രജിസ്‌ട്രേഷൻ ഈ മാസം 21 മുതൽ സ്വീകരിച്ചുതുടങ്ങും .

അന്താരഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് മാറ്റി സൗദി ലൈസൻസ് എടുക്കുന്നതിനായി 21 കേന്ദ്രങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത് .റിയാദ് ,ജിദ്ദ ,ദമ്മാം ,അൽ ഹസ്സ ,ജുബൈൽ ,അറാർ ,സക്കാക്ക ,അൽ ഖുറയ്യാത്ത് ,അൽ ബഹ ,നജ്‌റാൻ ,ജിസാൻ ,അൽ അബഹ ,മദീന ,മക്ക ,തായിഫ് ,തബൂക്ക് ,ഉനൈസ,ഹായിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇതിനുള്ള സൗകര്യങ്ങൾ ചെയ്തിരിക്കുന്നത് .

രാജ്യത്ത് വനിതകൾക്കായി ഡ്രൈവിംഗ് പരിശീലനത്തിനായി ചില യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് ഡ്രൈവിംഗ് സ്കൂളുകളും ആരംഭിച്ചിട്ടുണ്ട് .സൗദിയിൽ ഡ്രൈവിംഗ് സ്കൂളുകൾ തുറക്കുന്നതിന് ആദ്യമായാണ് യൂണിവേഴ്സിറ്റികൾക്ക് ലൈസൻസ് നൽകുന്നത് .

റിയാദ് ,ജിദ്ദ ,ദമ്മാം ,മദീന ,തബൂക്ക് തുടങ്ങിയ നഗരങ്ങളിൽ അഞ്ച് ലേഡീസ് ഡ്രൈവിംഗ് സ്കൂളുകൾക്കാണ് ലൈസൻസ് ലഭിച്ചിട്ടുള്ളത് .മറ്റു നഗരങ്ങളിലും ഡ്രൈവിംഗ് സ്കൂളുകൾക്ക് ലൈസൻസ് നൽകാനുള്ള അപേക്ഷകൾ ലഭിച്ചതായും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു .

ലോകത്ത് വനിതകൾക്ക് വാഹനമോടിക്കുന്നതിന് സാധിക്കാത്ത രാജ്യം എന്നോണം ചാർത്തപ്പെട്ട പിന്നോക്കത്തിന്റെ മുദ്ര അടുത്തമാസം (ജൂൺ) -24 നോടെ അവസാനിക്കും .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Friday 18 May 2018 05.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW