Monday, December 10, 2018 Last Updated 4 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 18 May 2018 03.26 PM

സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ നെസ്റ്റോയിൽ മാമ്പഴോത്സവത്തിന് വർണ്ണാഭമായതുടക്കം

uploads/news/2018/05/218050/gulf180518c.jpg

ദമ്മാം : മധുരമുള്ളോരു മാമ്പഴക്കാലത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾനൽകി കിഴക്കൻ പ്രവിശ്യയിലെ നെസ്റ്റോ ശാഖകളിൽ മാമ്പഴോത്സവത്തിനു വർണ്ണാഭമായ തുടക്കമായി. ഒരാഴ്ച്ചകാലം നീണ്ടുനിൽക്കുന്ന ഉത്സവത്തോടനുബന്ധിച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത ഇനം മാങ്ങകളുടെ വൻ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. രുചിയിലും വലുപ്പത്തിലും വ്യത്യസ്തത പുലർത്തുന്ന നിരവധി ഇനം മാങ്ങകൾ മേളയിൽ ഇടം പിടിച്ചിട്ടുണ്ട്.

പരിശുദ്ധ റമദാൻ തുടക്കവും മാങ്ങകളുടെ വിപണിയും ഒരുമിച്ചു വന്നത് ഉപഭോക്താക്കൾക്ക് ഏറെ സന്തോഷം പകരുന്നതാണ്. പ്രതികൂല കാലാവസ്ഥയിലും ആകർഷകമായ വിലക്കുറവുകൾ നൽകി ഒരുക്കിയിരിക്കുന്ന മാമ്പഴത്സവത്തിന്റെ ഔദ്യോഗിക ഉദഘാടനകർമ്മം അൽഖോബാർ ശാഖയിൽ വച്ച് ദമ്മാം ഇന്റർനാഷണൽ ഇന്ധ്യൻ സ്‌കൂൾ പ്രിൻസിപ്പാൾ ഡോ. മുഹമ്മദ് ഷാഫി നിർവഹിച്ചു. മേളയോടനുബന്ധിച്ച് നെസ്‌റ്റോയുടെ മിന, ജുബൈൽ, അൽഹസ്സ ശാഖകളിലും പ്രത്യേക പാവലിയനുകളും പ്രൊമോഷനുകളും ഒരുക്കിയിട്ടുണ്ട്.

ഈ പ്രത്യേക പ്രമോഷൻ കാലയളവിൽ മലയാള മണ്ണിന്റെ മണമുള്ള മാമ്പഴങ്ങൾ ഉൾപ്പടെ യമൻ, പാകിസ്ഥാൻ, കെനിയ, ഈജിപ്ത്, തുടങ്ങി പത്തോളം രാജ്യങ്ങളിൽ നിന്നുള്ള മുപ്പതിൽ പരം വ്യത്യസ്ത പേരുകളിലും രുചികളിലും ഉള്ള മാമ്പഴങ്ങൾ യഥേഷ്ടം ലഭ്യമാക്കിക്കൊണ്ട് പ്രദർശിപ്പിക്കപ്പെടും. മാമ്പഴങ്ങൾക്ക്‌ പ്രത്യക വിലക്കുറവ് നൽകിക്കൊണ്ട് ഒരാഴ്ച കാലം നീണ്ടു നിൽകുന്ന വൈവിധ്യങ്ങളുടെ ഈ മാമ്പഴ മേളയിൽ അറേബ്യൻ മാമ്പഴങ്ങൾക്ക് പ്രത്യേക പവലിയനുകൾ ഒരുക്കിയിട്ടുണ്ട്.

മൾഗോവ, അൽഫോൻസ, സോതാപൂരി, റൊമാനി, സിന്ദൂരി, ബദാമി, നീലൻ, പ്യുവർ, നാട്ചേലൻ എന്നീ പേരുകളിലുള്ള മാമ്പഴങ്ങൾക്ക് പുറമെ വലുപ്പത്തിലും തൂക്കത്തിലും മുൻപന്തിയിലുള്ള നീരദ് എന്ന ഇനം മാങ്ങയും താരതമ്യേന ചെറിയ ചക്കരക്കുട്ടി ഇനവും മേളയുടെ പ്രധാന ആകർഷണങ്ങളാണ്. മാമ്പഴോത്സമത്തോടൊനുബന്ധിച്ച് നിത്യോപയോഗ സാധങ്ങൾക്കും പ്രത്യേക വിലക്കുറവുകൾ പ്രഖ്യാപിച്ചത് ഇടപാടുകാർക്ക് റമദാൻ ഷോപ്പിങ്ങിൽ അനുഗ്രഹമാവുകയുമാണ്. കൂടാതെ വിവിധങ്ങളായ മാമ്പഴ വിഭവങ്ങളുടെ പ്രദർശനവും വിൽപനയും മേളയ്ക്ക്‌ മാറ്റ് കൂട്ടുന്നു.

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Friday 18 May 2018 03.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW