Sunday, July 21, 2019 Last Updated 14 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 18 May 2018 03.13 PM

അമ്മയുടെ സ്വന്തം ജലരാജകുമാരന്‍

''നീന്തല്‍ക്കുളത്തില്‍ ഒരു ഒളിംപിക്‌സ് മെഡലിനു ലക്ഷ്യമിടുന്ന സാജന്‍ പ്രകാശിനു പിന്നില്‍ ഒരമ്മയുടെ നിശ്ചയദാര്‍ഢ്യവും ത്യാഗവുമുണ്ട്. സാജന്‍ പ്രകാശിന്റെ അമ്മയും, സ്പ്രിന്റ് താരവുമായിരുന്ന ഷാന്റിമോളുടെ ജീവിതത്തിലേക്ക്.''
uploads/news/2018/05/218048/shantimol180518.jpg

ദേശീയ ഗെയിംസിന് 2015ല്‍ കേരളം ആതിഥേയത്വം വഹിച്ചപ്പോള്‍ മറുനാട്ടിലെ മലയാളി താരങ്ങളെ കേരളത്തിനു വേണ്ടി മത്സരിക്കാന്‍ ക്ഷണിച്ചു. നെയ്‌വേലിയില്‍ തുടക്കമിട്ട് ബംഗളുരുവില്‍ പരിശീലനവും റയില്‍വേസില്‍ ജോലിയുമായി കഴിഞ്ഞിരുന്ന സാജന്‍ പ്രകാശ് എന്ന നീന്തല്‍ താരവും കേരളത്തിന്റെ ജേഴ്‌സി അണിഞ്ഞു.

ഇടുക്കി സ്വദേശിയും മികച്ച അത്‌ലറ്റുമായിരുന്ന അമ്മ പി.ജെ. ഷാന്റിമോള്‍ക്കും സന്തോഷമായി. കേരളത്തെ കിരീടമണിയിക്കാന്‍ 11 ഇനങ്ങളില്‍ മത്സരിച്ച സാജന്‍ നേടിയത് ആറു സ്വര്‍ണവും മൂന്നു വെള്ളിയും! തിരുത്തിതോ, ഒരു ദേശീയ റെക്കോഡും അഞ്ചു ഗെയിംസ് റെ ക്കോഡും!!

ദേശീയ ഗെയിംസില്‍ കേരളനിരയില്‍ ഏറ്റവും തിളങ്ങിയ താരമായി സാജന്‍. 2017 ജനുവരിയില്‍, കേരളം വാഗ്ദാനം ചെ യ്ത ജോലിയും കിട്ടി; ആംഡ് പൊലീസില്‍ ഇന്‍സ്‌പെക്ടര്‍. പക്ഷേ, ശമ്പളം ഇനിയും കിട്ടിയിട്ടില്ല.

എന്തോ ചെറിയ സാങ്കേതിക പ്രശ്‌നം. ഉള്ള ജോലി കളഞ്ഞ മലയാളിയെ സഹായിക്കാന്‍ അധികൃതര്‍ തയാറാകാതെ വന്നപ്പോഴാണു പരിശീലനത്തിനു പണം കണ്ടെത്താന്‍ ദേശീയ ഗെയിംസ് മെഡലുകള്‍ വില്‍ക്കാന്‍ അമ്മയും മകനും തീരുമാനിച്ചത്.

സാജന്‍ പ്രകാശിനു രണ്ടര വയസുള്ളപ്പോള്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതാണ്. അച്ഛന്‍ വീടുവിട്ടുപോകുമ്പോള്‍ ബാക്കിവച്ചതു കുറച്ചു കടബാധ്യതകള്‍. അതെല്ലാം വീട്ടി മകനെ ലോകചാംപ്യന്‍ഷിപ്പിലും ഒളിംപിക്‌സിലും മത്സരിച്ച നീന്തല്‍താരമായി വളര്‍ത്തിയപ്പോള്‍ ചെലവായത് ഏതാണ്ട് ഒന്നരക്കോടിരൂപ.

സ്‌പോര്‍ട്‌സ് കിറ്റും മറ്റും കൂടാതെ പ്രതിമാസം വേണ്ടി വന്നത് 60,000 ത്തിലധികം രൂപ. ഈ വര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസും ഏഷ്യന്‍ ഗെയിംസും ലക്ഷ്യമിട്ടു പരിശീലനം നടത്തുന്ന സാജന്‍ പ്രകാശ് എന്ന നീന്തല്‍ താരത്തെ ഇന്നത്തെ ഇരുപത്തിനാലുകാരനാക്കിയ ആ അമ്മയുടെ പോരാട്ടത്തിന്റെ കഥ.

കളിക്കളത്തില്‍ നിന്ന്


ഇടുക്കി മണിയാറംകുഴി വടക്കേല്‍ വില്‍ വി ജോണിന്റെയും ത്രേസ്യാമ്മയുടെയും മകളായി ജനിച്ച ഷാന്റിമോള്‍ തിരുവനന്തപുരം ജി.വി. രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലൂടെയാണു മികച്ച അത്‌ലറ്റായത്. 100, 200, 400 മീറ്ററുകളില്‍ മികവു കാട്ടിയ താരം പാലക്കാട് മേഴ്‌സി കോളജ് സ് പോര്‍ട്‌സ് ഹോസ്റ്റലിലൂടെ ഉയരങ്ങളില്‍ എത്തി.

ദേശീയ ജൂനിയര്‍ മീറ്ററില്‍ 1985, 86, 87 വര്‍ഷങ്ങളില്‍ 400 മീറ്ററില്‍ സ്വര്‍ണ്ണം. 87ല്‍ അലഹബാദില്‍ അഖിലേന്ത്യ അന്തര്‍ സ ര്‍വകലാശാലാ മീറ്റില്‍ കാലിക്കറ്റിനു വേ ണ്ടി സ്പ്രിന്റ് ഡബിള്‍ ഉള്‍പ്പെടെ അഞ്ചു സ്വര്‍ണവും വ്യക്തിഗത ചാംപ്യന്‍പട്ടവും.

uploads/news/2018/05/218048/shantimol180518a.jpg

ആ മികവില്‍ റഷ്യയില്‍ ലോക സര്‍വകലാശാലാ മീറ്റില്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസിന്റെ താരമായി മത്സരിച്ചു. തുടര്‍ന്നു നെയ്‌വേലി ലിഗ്‌നൈറ്റ്‌സില്‍ ജോലിക്കു കയറി. കര്‍ണാടക സ്വദേശി പ്രകാശിന്റെ ഭാര്യയായി.

മകന്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷ ഉയര്‍ത്തുന്ന നീന്തല്‍ താരങ്ങളില്‍ ഒരാളായപ്പോള്‍ അമ്മ പറയുന്നു. ഞാന്‍ ഒരു വഴക്കാളിയായിരുന്നു. ഒറ്റപ്പെട്ട ജീവിതത്തില്‍, പ്രതികൂല സാഹചര്യങ്ങളില്‍ പലപ്പോഴും പോരാട്ടം ആവശ്യമായിരുന്നു. സാജന്‍ തീര്‍ത്തും ശാന്തനാണ്. കാരണം അവന് എല്ലാറ്റിനും ഞാനുണ്ട്.. ഇപ്പോള്‍ ലിഗ്‌നൈറ്റ്‌സില്‍ അസിസ്റ്റന്റ് പഴ്‌സനല്‍ മാനേജര്‍ ആണ് ഷാന്റിമോള്‍.

കൂടെയുള്ളവര്‍ക്കെല്ലാം വീടും കാറും ഒക്കെയായപ്പോഴും ഷാന്റിമോളുടെ ജീവി തം ഒറ്റമുറി ക്വാര്‍ട്ടേഴ്‌സില്‍..ബംഗളൂരുവില്‍ പരിശീലനം നടത്തിയിരുന്ന സാ ജനെ കാണാന്‍ ആഴ്ചയില്‍ രണ്ടു തവണ പോയിരുന്ന എനിക്ക് മറ്റൊന്നും ചിന്തിക്കാന്‍ സമയമില്ലായിരുന്നു. മകനല്ലാതെ മറ്റൊരു സമ്പാദ്യമില്ല!!

മകന്‍ വളര്‍ന്ന പാതയിലേക്കു തിരി ഞ്ഞു നോക്കുമ്പോള്‍ ഷാന്റിമോള്‍ ഓര്‍മിപ്പിച്ചു. അവന്റെ പേര് സാജന്‍ എന്നാണ്. സജന്‍ എന്ന ഇംഗ്ലീഷിലെ സ്‌പെല്ലിങ് വായിച്ച് മാധ്യമങ്ങള്‍ സൃഷ്ടിച്ച പേരാണ് സജന്‍..

നീന്തല്‍ക്കുളത്തിലേക്ക്


നെയ്‌വേലി ലിഗ്‌നൈറ്റ്‌സില്‍ ജോലിയുള്ളവര്‍ മക്കളെ എന്തെങ്കിലും കളികള്‍ക്കായി ഏല്പിച്ചുപോരുന്ന പതിവുണ്ട്, പ്രത്യേകിച്ച് സ്‌കൂള്‍ അവധിക്ക്. സാജനെ ഞാന്‍ അഞ്ചാം വയസ്സില്‍ യോഗാ ക്ലാസില്‍ ഇരുത്തി. കുറച്ചുനാളൊക്കെ പോയി. യോഗാ അധ്യാപകന്റെ കയ്യില്‍ കടിച്ചിട്ട് ഓടിപ്പോന്നു. പിന്നെ ടെന്നിസും ഫുട്‌ബോളും നോക്കി; രക്ഷയില്ല.

വെള്ളത്തില്‍ കളിക്കാന്‍ കുട്ടികള്‍ക്കു പൊതുവേ ഇഷ്ടമാണല്ലോ. അതിനാല്‍ നീന്തല്‍ പരിശീലിപ്പിക്കാമെന്നു വച്ചു. സഹോദരങ്ങളില്‍ ഒരാളായ ജോയ് ജോസഫ് തോപ്പില്‍ ആയിരുന്നു പരിശീലകന്‍. സാജനു പക്ഷേ, തല വെള്ളത്തില്‍ മുക്കാന്‍ ഭയമായിരുന്നു. ബലമായി തല മുക്കിയാല്‍ പിടഞ്ഞു ചാടി കരയ്ക്കു കയറി ഓടും. പിടിച്ചുകൊണ്ടുവരാന്‍ മറ്റുകുട്ടികള്‍ പുറകെ ഓടും.

നെയ്‌വേലി സെന്റ് പോള്‍സ് സ്‌കൂളിലായിരുണ്ടു പഠനം. 10 വയസ് വരെ തല വെള്ളത്തില്‍ മുക്കാതെയായിരുന്നു നീ ന്തല്‍ പരിശീലനം. ജവഹര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായതോടെ നീന്തലില്‍ സജീവമായി.

നീന്തല്‍ താരവും പരിശീലകനുമായ സജി സെബാസ്റ്റിയന്‍ അന്നു നെയ്‌വേലിയില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സു ഹൃത്താണ് ബംഗളുരുവിലെ പ്രശസ്ത നീന്തല്‍ കോച്ച്, മലയാളിയായ പ്രദീപ് കുമാര്‍. അങ്ങനെ ബംഗളുരുവില്‍ എത്തിച്ചു.

അണ്ണാമല സര്‍വകലാശാലയുടെ കീഴിലുള്ള 'വിദ്യ' കോളജ് അവിടെയു ണ്ടായിരുന്നത് ഭാഗ്യമായി. മറ്റു മൂന്നു കുട്ടികള്‍ക്കൊപ്പം താമസവും പ്രത്യേക ട്യൂ ഷനും ഏര്‍പ്പെടുത്തി പ്രദീപ് 2016ല്‍ ദുബായ്ക്കു പോയതോടെ പരിശീലനം പ്രശ്‌നമായി.

രാജ്യാന്തര നീന്തല്‍ ഫെഡറേഷന്‍ (ഫിന) തായ്‌ലന്‍ഡില്‍ ഏഷ്യന്‍ രാജ്യങ്ങളിലെ താരങ്ങള്‍ക്കായി 2015516 ല്‍ പരിശീലനക്കളരി തുടങ്ങി. അതില്‍ പ്രവേശനം കിട്ടിയത് അനുഗ്രഹമായി.

ഒരുവര്‍ഷം 'ഫിന'യുടെ സ്‌കോളര്‍ഷിപ്പ് ഉണ്ടായിരുന്നു. ക്യാംപില്‍ ഉണ്ടായിരുന്ന അഭയാര്‍ഥികളായ താരങ്ങള്‍ക്കു മടങ്ങിപ്പോകാന്‍ ഇടമില്ലാത്തതിനാല്‍ ക്യാംപ് തുടര്‍ന്നു. തന്റെയും തുണയ്ക്ക് ആളില്ലെന്നു പറഞ്ഞ സാജനെയും തുടരാന്‍ അനുവദിച്ചു. പക്ഷേ, ഇപ്പോള്‍ ചെറിയ സ് കോളര്‍ഷിപ്പാണുള്ളത്. ബാക്കി പണം നമ്മള്‍ നല്‍കണം.

uploads/news/2018/05/218048/shantimol180518b.jpg

റയില്‍വേയില്‍ ആയിരുന്നപ്പോള്‍ മത്സരത്തിനും പരിശീലനത്തിനും യാത്രച്ചെലവു കിട്ടിയിരുന്നു. കേരളപൊലീസില്‍ അതും ഇല്ലാതായി. 2011ല്‍ റയില്‍വേയില്‍ ചേര്‍ന്ന സാജന് 2015 വരെ പ്രമോഷന്‍ കിട്ടിയില്ല. ആ നിരാശയിലാണു കേരള പൊലീസിലെ ജോലി സ്വീകരിച്ചത്. അത് ഇങ്ങനെയുമായി.

2010 ല്‍ ജൂനിയര്‍ നാഷനല്‍സില്‍ വേഗമേറിയ നീന്തല്‍ താരമായ സാജന്‍ അടു ത്ത വര്‍ഷം സീനിയര്‍ തലത്തില്‍ വെങ്കലം നേടി. ബട്ടര്‍ഫ്‌ളൈ ആണ് ഇഷ്ട ഇനം. പക്ഷേ, ബംഗളുരൂവില്‍ കൂടെയുണ്ടായിരുന്ന മഹാരാഷ്ര്ട താരം പലവിധത്തില്‍ ശല്യപ്പെടുത്തിയപ്പോള്‍ അവനെ തോല്‍ പ്പിക്കാനായി 800, 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ചെയ്തു. ലക്ഷ്യം നേടിയപ്പോള്‍ നിര്‍ത്തി.

നേരിട്ടു വഴക്കിടാന്‍ പോകില്ല. ഒരു മധുരപ്രതികാരം. അതാണ് അവന്റെ രീതി.. ഷാന്റിമോള്‍ പറയുന്നു.

സാജനോടൊപ്പം ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ മത്സരങ്ങള്‍ക്കു ഞാന്‍ കൂട്ടുപോയി. 2014ല്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സാജന്‍ പങ്കെടുത്തു. 2016ല്‍ ഒളിംപിക്‌സി ലും 17ല്‍ ലോക ചാംപ്യന്‍ഷിപ്പിലും മത്സരിച്ചു. ഏഷ്യന്‍ ഇന്‍ഡോറിലും ഓപ്പണിലും മെഡല്‍ നേടിത്തുടങ്ങി. ഇപ്പോള്‍ സ്‌പെയിന്‍ കോച്ച് മിഗ്വല്‍ ലോപ്പെസിന്റെ കീഴിലാണു പരിശീലനം.

ടിവി കാണാതെ, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയൊക്കെയാണു ജീവിതം. അവന്‍ അതുമായി പൊരുത്തപ്പെട്ടു. ഫോണില്‍ വിളിക്കാന്‍ പറ്റാത്തത് തുടക്കത്തില്‍ എന്നെ വിഷമിപ്പിച്ചിരുന്നു. ഇപ്പോ ള്‍ ഞാനും പൊരുത്തപ്പെട്ടുവരുന്നു.

ലക്ഷ്യം അരികെ...


പരിശീലനത്തിനും മത്സരത്തിനുമായി ദുബായില്‍ എത്തിയിരിക്കുന്ന സാജനോടൊപ്പം ഒരു മാസം ചെലവഴിക്കാനുള്ള ഒരുക്കത്തിലാണു ഷാന്റിമോള്‍. 2022ലെ ടോക്കിയോ ഒളിംപിക്‌സാണ് സാജന്റെ ലക്ഷ്യം. സെബാസ്റ്റിയന്‍ സേവ്യറിന് (1996) ശേഷം ഒളിംപിക്‌സില്‍ പങ്കെടുത്ത ആദ്യ മലയാളി നീന്തല്‍ താരമാണു സാജന്‍ പ്രകാശ്.

ഈ വര്‍ഷം ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ ലഭിച്ചാല്‍ നേട്ടമാകും. കാരണം ഒരു മലയാളി നീന്തല്‍ താരവും ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയിട്ടില്ല. രണ്ടു പതിറ്റാണ്ടിലേറെയായുള്ള അമ്മയുടെ പ്രാര്‍ത്ഥനകള്‍ക്കും കഠിനാധ്വാനത്തിനും മകന്‍ ഫലം കൊണ്ടുവരണം. ഒപ്പം ഓര്‍ക്കേണ്ട ഒന്നുണ്ട്. ഷാന്റിമോള്‍ എന്ന അമ്മയ്ക്ക് ജീവിതവഴിയില്‍ കൈത്താങ്ങു നല്‍കാന്‍ നമുക്കും ബാധ്യതയുണ്ടെന്നത്.

സനില്‍ പി. തോമസ്

Ads by Google
Friday 18 May 2018 03.13 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW