Thursday, September 20, 2018 Last Updated 4 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 18 May 2018 03.17 PM

യുവതിയുടെ മൃതദേഹം നഗ്നമായ നിലയില്‍; സ്വകാര്യ ഭാഗത്ത് ബിയര്‍ കുപ്പിയും സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലും, ഒപ്പമുണ്ടായിരുന്നയാളെ കാണാനില്ല

rape, crime

ബോപ്പാല്‍: 28കാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊന്നു. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പിയും സോഫ്റ്റ് ഡ്രിങ്കിന്റെ കുപ്പിയും തിരുകി കയറ്റിയ നിലയില്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ ഇച്ചാവര്‍ സ്വദേശിനിയായ യുവതിയാണ് കൊല്ലപ്പെട്ടത്. ബോപ്പാലിലെ പ്രഗതി നഗറില്‍ ആണ്‍ സുഹൃത്തിനൊപ്പം വാടകയ്ക്ക് താസമിച്ചു വരികയായിരുന്നു ഇവര്‍.

അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതി കൊല്ലപ്പെട്ടിട്ട് ഏതാനും ദിവസങ്ങളായെന്നാണ് സൂചന. മൃതദേഹം അഴുകിയ ദുര്‍ഗന്ധത്തെക്കുറിച്ച് പ്രഗതി നഗര്‍ സ്വദേശികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. യുവതി വാടകയ്ക്ക് താമസിച്ചിരുന്ന മുറി പോലീസ് ബലമായി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നഗ്നമായ നിലയിലായിരുന്നു.

യുവതിയും ഒപ്പം താമസിച്ചിരുന്നയാളും ദമ്പതികളാണെന്നാണ് അയല്‍വാസികള്‍ കരുതിയിരുന്നത്. എന്നാല്‍ ഇവര്‍ വിവാഹിതരല്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. യുവതി മിക്കപ്പോഴും വീട്ടിനുള്ളില്‍ തന്നെയാണ് തങ്ങിയിരുന്നത്. അയല്‍വാസികളുമായി അടുപ്പം പുലര്‍ത്തിയിരുന്നില്ല. യുവാവ് കൂലിവേലക്കാരനായിരുന്നു. സൗദിയിലുള്ള പ്രവാസിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്.

Ads by Google
Friday 18 May 2018 03.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW