Tuesday, November 06, 2018 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 18 May 2018 02.48 PM

മധുരം നിറയും മാമ്പഴം

uploads/news/2018/05/218044/mangotips180518a.jpg

മാമ്പഴക്കാലമാണ്, മാങ്ങയ്ക്ക് പഞ്ഞമില്ലാത്ത കാലം. പറമ്പിലും നാട്ടിലും മാമ്പഴം സുലഭമായതിനാല്‍ കീടനാശിനി തളിക്കാത്ത പഴം വിശ്വസിച്ച് കഴിക്കുകയും ചെയ്യാം.

മാമ്പഴത്തിലടങ്ങിയിരിക്കുന്ന ഫൈബര്‍, പെക്ടിന്‍, വിറ്റമിന്‍ സി എന്നിവ കൊളസ്ട്രോള്‍ അളവിനെ കുറയ്ക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മാമ്പഴം ഉള്ളില്‍ നിന്നും പുറമേ നിന്നും പോഷകം നല്‍കുന്നു. കൂടാതെ വരണ്ട കണ്ണിനും നിശാന്ധതയ്ക്കുമുള്ള പരിഹാരം മാമ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ക്ക് കഴിയും.

ഭക്ഷണത്തിനൊപ്പം ശരീരത്തിലെത്തിയ പ്രോട്ടീനുമായി പ്രവര്‍ത്തിച്ച് ദഹനം സുഗമമാക്കാന്‍ മാമ്പഴത്തിന് സാധിക്കും. ഭക്ഷണത്തിനു ശേഷം ഒരു മാമ്പഴം കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കാന്‍ സഹായിക്കും.

ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയതിനാല്‍ വിളര്‍ച്ച തടയാനും മാമ്പഴം ഏറെ ഗുണപ്രദമാണ്. ദിവസവും ഒന്നോ രണ്ടോ മാമ്പഴം വീതം കഴിക്കുന്നത് ശരീരത്തിനേറെ ഗുണം ചെയ്യും.

Ads by Google
Ads by Google
Loading...
TRENDING NOW