Tuesday, November 13, 2018 Last Updated 3 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 18 May 2018 01.39 PM

മഹാനടിയിലൂടെ ഭാഗ്യം തെളിഞ്ഞു; കീര്‍ത്തിയെ കാത്തിരിക്കുന്നത് വന്‍ പ്രോജക്റ്റുകള്‍

Keerthi Suresh

ആദ്യകാല നടി സാവിത്രിയുടെ ജീവിതകഥയുടെ ചലച്ചിത്രാവിഷ്‌കാരമായ മഹാനടിയിലൂടെ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മലയാളികളുടെ സ്വന്തം കീര്‍ത്തി സുരേഷ്. ഇനി കീര്‍ത്തിയെ കാത്തിരിക്കുന്നത് സുവര്‍ണകാലമാണെന്നാണ് കോളിവുഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Keerthi Suresh

പുതുതായി വരുന്ന വിക്രം, വിജയ്, വിശാല്‍ ചിത്രങ്ങളിലാണ് കീര്‍ത്തി നായികാവേഷത്തില്‍ എത്തുന്നത്. സാമി എന്ന് ഹിറ്റ് ചിത്രത്തിന്റെ രണ്ടാം പതിപ്പായ സാമി സ്‌ക്വയറാണ് വിക്രത്തിന്റെ നായികയാകുന്ന ചിത്രം. ആദ്യ ഭാഗത്തില്‍ തൃഷയായിരുന്നു നായിക. രണ്ടാം ഭാഗത്തിലും തൃഷ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒടുക്കം നറുക്ക് കീര്‍ത്തിയില്‍ ചെന്നുവീടുകയായിരുന്നു.

Keerthi Suresh

വിശാലിന്റെയും സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം പതിപ്പാണ് കീര്‍ത്തിയുടെ രണ്ടാം ചിത്രം. സണ്ടക്കോഴി 2. മീരാ ജാസ്മിനാണ് ആദ്യ പതിപ്പില്‍ നായികയായിരുന്നത്. ഈ ചിത്രവും എന്‍. ലിങ്കുസ്വാമി തന്നെയാണ് രണ്ടാം ഭാഗവും അണിയിച്ചൊരുക്കുന്നത്്. സാമി സ്‌ക്വയര്‍ പുറത്തിറങ്ങുന്ന ജൂണ്‍ 14ന് തന്നെയാണ് സണ്ടക്കോഴിയും എത്തുന്നത്.

Keerthi Suresh

തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ് മുരുഗദോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് കീര്‍ത്തിയുടെ മറ്റൊരു വമ്പന്‍ പ്രോജക്റ്റ്. നേരത്തെ ഭൈരവയില്‍ ഇരുവരും ഒന്നിച്ച് എത്തിയിട്ടുണ്ട്. എന്നാല്‍ ചിത്രം വന്‍ ബോക്‌സ്ഓഫീസ് പരാജയമായിരുന്നു നേരിട്ടത്. ഇതുവരെ പേരിടാത്ത ചിത്രത്തെ ആരാധകര്‍ 'ദളപതി 62' എന്ന പേരിലാണ് വിളിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW