Saturday, February 23, 2019 Last Updated 25 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 18 May 2018 11.46 AM

ബിഎംഡബ്ല്യു എം ഫൈവ് വിപണിയിൽ

2018 bmw m5 competition edition breaks

ജര്‍മന്‍ ആഡംബര ബ്രാന്‍ഡായ എം. ഫൈവ് കോംപറ്റീഷന്‍ എഡിഷന്‍ വിപണിയിലെത്തി. പുതിയ പതിപ്പ് ആറാം തലമുറ എഫ് ഫൈവ് അടിസ്ഥാനമാക്കിയാണ് എത്തുന്നത്. റീട്യൂണ്‍ ചെയ്ത എന്‍ജിനും വാഹനത്തിന്റെ പുറംമോടിയിലുള്ള മിനുക്കുപണികളുമാണ് പ്രധാന ആകർഷണം. അടുത്തിടെ പുറത്തിറങ്ങിയ മെഴ്സിഡസ് എ.എം.ജി.ഇ. 63 എസ് 4 മാറ്റിക്കാണ് ബി.എം.ഡബ്ല്യു. എം 5 ന്റെ പ്രധാന എതിരാളി.

കറുപ്പ് നിറമാണ് കിഡ്നിഗ്രില്ലിന് പിറകില്‍ ലഭിക്കുന്നത്. പിന്നിലും കറുപ്പ് കലര്‍ത്തിയാണ് ഈ കോംപറ്റീഷന്‍ എഡിഷന്‍. എം.എക്‌സ്. ഡ്രൈവ് ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവുമുണ്ട്. ബി.എം.ഡബ്ല്യു. എം. ട്വിന്‍ പവര്‍ ടര്‍ബോ സാങ്കേതിക വിദ്യയിലുള്ള 4.4 ലിറ്റര്‍ വി 8 എന്‍ജിനാണ് കരുത്ത് പകരുന്നത്. 750 എന്‍. എം. ടോര്‍ക്കില്‍ 591 ബി.എച്ച്‌.പി.യാണ് കരുത്ത് നല്‍കുക. 8 സ്പീഡ് എം സ്റ്റെപ്പ്ട്രോണിക് ഗിയര്‍ബോക്‌സാണ് എന്‍ജിന് കൂട്ടായുള്ളത്.

ഇതിന് 3.3 സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍നിന്ന് നൂറുകിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍. 250 കിലോമീറ്ററായി വേഗം നിജപ്പെടുത്തിയിട്ടുണ്ട്. ഇരുപത് ഇഞ്ച് എം. ലൈറ്റ് അലോയ് വീലുകളില്‍ വൈ സ്‌പോക് ഡിസൈനാണ്.

Ads by Google
Ads by Google
Loading...
TRENDING NOW