Saturday, May 19, 2018 Last Updated 7 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 18 May 2018 08.42 AM

അവസാനനിമിഷം വീണ്ടും 'വഴി'ത്തിരിവ്: കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ഹൈദരാബാദിലേക്ക്

Karnataka tussle, Congress, JD(S) MLA,  Hyderabad

ബെംഗളൂരു: ബി.എസ് യെദ്യൂരപ്പ ബിജെപി മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ തുടരുന്ന രാഷ്ട്രീയ നാടകങ്ങളില്‍ അവസാനനിമിഷം 'വഴി'ത്തിരിവ്. കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ താമസിപ്പിച്ചിരുന്ന റിസോര്‍ട്ടിലെ സുരക്ഷ പിന്‍വലിച്ച് പോലീസുകാരെ തിരിച്ചുവിളിച്ചതിനു പിന്നാലെ എംഎല്‍എമാരെ കേരളത്തിലേക്ക് കൊണ്ടുവരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ബലപ്പെട്ടിരുന്നു. ഇതിനായി കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ 100 ലേറെ മുറികള്‍ ബുക്ക് ചെയ്യുകയും നേതാക്കള്‍ കാത്തിരിക്കുകയും ചെയ്തു. പ്രത്യേക വിമാനത്തില്‍ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി കേന്ദ്രത്തിന്റെ നീക്കത്തോടെ പൊളിഞ്ഞതോടെ റോഡ് മാര്‍ഗ്ഗം കേരളത്തിലേക്ക് എത്തിക്കുന്നുവെന്നായിരുന്നു സൂചന.

മാധ്യമവാര്‍ത്തയെ തുടര്‍ന്ന് വാളയാര്‍ ചെക്ക് പോസ്റ്റില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാല്‍ അവസാനനിമിഷം വീണ്ടും വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ഹൈദരബാദിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ജെഡിഎസ് എംഎല്‍എമാരെ കയറ്റിയുള്ള ബസ് നേരത്തെ തന്നെ ഹൈദരാബാദിലേക്ക് പുറപ്പെട്ടിരുന്നു. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ബെംഗളുരു വിട്ടത്. ഇവര്‍ ഹൈദരാബാദില്‍ എത്തിയെന്നാണ് ഒടുവില്‍ ലഭ്യമാകുന്ന വിവരം.

എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെപ്പറ്റിയുള്ള വിവരം വ്യക്തമായിരുന്നുമില്ല. ഇതോടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കേരളത്തിലേക്കാണെന്ന് വീണ്ടും അഭ്യുഹം ശക്തമായി. എന്നിരിക്കെ അഭ്യൂഹങ്ങളെ മറികടന്ന് ഇരുപാര്‍ട്ടികളുടെയും എംഎല്‍എമാര്‍ ഹൈദരാബാദിലേക്ക് തന്നെ നീങ്ങുന്നുവെന്നാണ് വിവരം. ആന്ധ്ര പ്രദേശിന്റെ അതിര്‍ത്തിയായ കുര്‍ണൂരില്‍ എത്തിയ ജെഡിഎസ് വാഹനം കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കായി കാത്തുനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഭൂരിപക്ഷമുണ്ടെന്ന് കാട്ടി യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്കു നല്‍കിയ രണ്ടു കത്തുകള്‍ ഇന്നു സുപ്രീംകോടതിയില്‍ ഹാജരാക്കും. കോണ്‍ഗ്രസ്-ജെഡിഎസ് നല്‍കിയ കത്തില്‍ തങ്ങള്‍ക്കു 117 സീറ്റിന്റെ ഭൂരിപക്ഷമുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ യെദ്യൂരപ്പ നലകിയ കത്തിലെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW