Tuesday, September 25, 2018 Last Updated 6 Min 39 Sec ago English Edition
Todays E paper
Ads by Google
ഖുത്ബുസ്സമാന്‍ / ശൈഖ് യൂസഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി
Friday 18 May 2018 02.15 AM

മഹത്തുക്കളിലേക്ക്‌ എത്താന്‍ ഈ റമദാന്‍

uploads/news/2018/05/217977/re4.jpg

യഥാര്‍ത്ഥ കാരുണ്യത്തിനായി നാഥനോട്‌ തേടുക പരിശുദ്ധ റമദാന്‍ വന്നു. അല്ലാഹുവിന്റെ അണമുറിയാത്ത കാരുണ്യത്തിന്റെ ദിനങ്ങളാണ്‌ നമുക്കൊപ്പമുള്ളത്‌. നമ്മുടെ ദുആകളും നേട്ടങ്ങളും ആ കാരുണ്യത്തിനായിരിക്കണം. അല്ലാഹു കാരുണ്യവാനാണ്‌.
എപ്പോഴും അവന്‍ കാരുണ്യം ചെയ്‌ത്‌ കൊണ്ടിരിക്കുന്നു. നന്മ ചെയ്യുന്നവര്‍ക്കും തിന്മചെയ്യുന്നവര്‍ക്കും ജീവിക്കാനുള്ള ചുറ്റുപാടുകള്‍ ഒരുക്കിത്തരുന്നത്‌ അവന്റെ കാരുണ്യത്തിന്റെ പ്രകടനമാണ്‌.

നമുക്ക്‌ കിട്ടുന്നതൊക്കെ അവന്റെ കാരുണ്യത്തില്‍ നിന്നാണെന്ന തിരിച്ചറിവ്‌ ഉണ്ടാവലാണ്‌ ഒരു ബുദ്ധിമാന്‍ ചെയ്യേണ്ടത്‌. അങ്ങനെ നന്മയുടെ മാര്‍ഗത്തിലേക്ക്‌ ജീവിതം തിരിച്ചുവിടാന്‍ കഴിയണം. ഞാന്‍ തെറ്റു ചെയ്‌തിട്ടും എനിക്ക്‌ ഒന്നും സംഭവിക്കുന്നില്ലല്ലോ എന്ന്‌ പറഞ്ഞ്‌ അഹങ്കാരിയായി മാറരുത്‌ നാം. അല്ലാഹു തന്റെ യഥാര്‍ത്ഥ അടിമകള്‍ക്ക്‌ പ്രത്യേകമായ കാരുണ്യം വര്‍ഷിക്കാനായി ഒരുങ്ങി നില്‍ക്കുന്ന ദിവസങ്ങളാണ്‌ റമദാനിലെ ആദ്യത്തെ പത്ത്‌ ദിവസം. കാരുണ്യത്തിന്റെ പത്ത്‌ എന്നാണ്‌ തിരുനബി(സ) ഈ പത്ത്‌ ദിവസങ്ങളെ വിശേഷിപ്പിച്ചത്‌.

റമദാനിലെ ഓരോ ദിവസവും അനേകായിരം അനുഗ്രഹങ്ങള്‍ നിറഞ്ഞതാണ്‌. അവ ഓരോന്നും സ്വായത്തമാക്കാന്‍ നമുക്കാവണം. കേവലം അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നതിലൂടെ അത്‌ ലഭിക്കുമെന്ന്‌ നാം കരുതരുത്‌. നമ്മുടെ ശരീരവും മനസും ചിന്തകളും അനക്കവും എല്ലാം നോമ്പിലായിരിക്കണം. എങ്കിലേ ആ അനുഗ്രഹങ്ങളൊക്കെ കരസ്‌ഥമാക്കാന്‍ നമുക്ക്‌ സാധിക്കുകയുള്ളു.

സംസാരം നിയന്ത്രിക്കാന്‍ സാധിക്കാത്തവന്‌ നോമ്പിന്റെ പവിത്രത കാത്ത്‌ സൂക്ഷിക്കാന്‍ കഴിയില്ല. കളവും പരദൂഷണവും നോമ്പിന്റെ ആത്മാവില്‍ ക്ഷതമേല്‍പ്പിക്കുന്ന ഘടകങ്ങളാണ്‌. അത്തരക്കാരുടെ നോമ്പ്‌ വെറും പട്ടിണി കിടക്കല്‍ മാത്രമായിരിക്കുമെന്ന്‌ തിരുനബി(സ) പറഞ്ഞതായി കാണാം.
അല്ലാഹുവിന്റെ കാരുണ്യത്തിനായി കൊതിക്കുന്ന നാമും ഈ അവസരത്തില്‍ കാരുണ്യവാന്മാരാകാന്‍ ശ്രമിക്കണം. ഭൂമിയിലുള്ളവരോട്‌ കാരുണ്യം ചെയ്യാത്തവന്‌ ആകാശത്തിലുള്ളവര്‍ കാരുണ്യം ചെയ്യില്ലെന്ന നബി(സ) തങ്ങളുടെ വചനം നാം മനസിരുത്തി വായിക്കേണ്ടതുണ്ട്‌. നന്മയുടെ വഴിയിലേക്ക്‌ ഒരാളെ നയിക്കാനാകുക എന്നതാണ്‌ ഒരാള്‍ക്ക്‌ ചെയ്‌ത്‌ കൊടുക്കാനാകുന്ന ഏറ്റവും വലിയ കാരുണ്യം.

നരകത്തിന്റെ ഭയാനകതകളില്‍ നിന്ന്‌ ഒരു സഹോദരന്‌ മോചനമാകാന്‍ നാം കാരണമായാല്‍ അതാകും അയാള്‍ക്ക്‌ ചെയ്‌ത്‌ കൊടുക്കാനാകുന്ന ഏറ്റവും വലിയ കാരുണ്യം. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ റമദാന്‍ പ്രചോദനമാകണം. അല്ലാഹുവിന്റെ കാരുണ്യത്തില്‍ ഏറ്റവും വലുത്‌ പുണ്യ തിരുമേനി(സ) തങ്ങളാണ്‌. നരകത്തിന്റെ അടിത്തട്ടിലേക്ക്‌ നിപതിക്കുമായിരുന്ന ഒരു സമൂഹത്തിന്‌ തിരുനബിയിലൂടെ അല്ലാഹു കാരുണ്യത്തിന്റെ വാതായനങ്ങള്‍ തുറന്നു കൊടുത്തു.

അവിടുത്തെ യഥാര്‍ത്ഥ അനന്തരാവകാശികളായ മഹത്തുക്കളും ഇതേ കാരുണ്യത്തിന്റെ വക്‌താക്കളാണ്‌. സ്വഹാബികള്‍ തിരുനബി(സ) തങ്ങളിലൂടെ അല്ലാഹുവിന്റെ കാരുണ്യത്തെ അനുഭവിച്ചെങ്കില്‍ പില്‍ക്കാലക്കാര്‍ക്ക്‌ നബി(സ)തങ്ങളുടെ അനന്തരാവകാശികളിലൂടെ മാത്രമേ ഈ കാരുണ്യം അനുഭവിക്കാന്‍ കഴിയുകുള്ളു എന്നതിരിച്ചറിവ്‌ നമുക്കുണ്ടാകണം.

അവരിലൂടെ അല്ലാഹുവിന്റെ യഥാര്‍ത്ഥ കാരുണ്യം ആസ്വദിക്കാനുള്ള അവസരമാണ്‌ റമദാനിലൂടെ സാധ്യമാകേത്‌. അതിനായുള്ള പ്രാര്‍ത്ഥനകള്‍ നമ്മില്‍ നിന്ന്‌ ഉണ്ടാകണം.

അല്ലാഹു പ്രാര്‍ത്ഥനകള്‍ക്ക്‌ ഉത്തരം ചെയ്യാന്‍ കാത്തിരിക്കുന്ന ദിനങ്ങളിലാണ്‌ നാമുള്ളതെന്ന ബോധ്യത്തോടെ ദുആ ചെയ്യുക. അവന്‍ മഹത്തുക്കളിലേക്ക്‌ നമ്മെ എത്തിക്കുക തന്നെ ചെയ്യും .

Ads by Google
Ads by Google
Loading...
TRENDING NOW