Saturday, May 19, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 18 May 2018 01.50 AM

ശബരിമലയിലെ പ്രസാദം: നിലവാരം മെച്ചപ്പെടുത്താന്‍ നീക്കം

ശബരിമല: തീര്‍ഥാടകര്‍ക്ക്‌ സന്നിധാനത്ത്‌ നിന്നു ലഭിക്കുന്ന പ്രധാന പ്രസാദങ്ങളായ അരവണയ്‌ക്കും അപ്പത്തിനും ഇനി മുതല്‍ രുചിയേറും. ഇതിനായി നിര്‍മാണ രീതിയില്‍ നേരിയ മാറ്റം മാത്രം വരുത്തിയാല്‍ മതിയെന്ന്‌ ശാസ്‌ത്രസംഘം ശിപാര്‍ശ ചെയ്‌തു. മൈസൂറിലെ കേന്ദ്ര ഫുഡ്‌ ടെക്‌നോളജിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ശാസ്‌ത്രജ്‌ഞരുടെ സാന്നിധ്യത്തില്‍ ഇന്നലെ അരവണ, അപ്പം എന്നിവയുടെ നിര്‍മ്മാണം നടത്തുകയും അവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്‌തു. നിലവില്‍ അരവണയും അപ്പവും ഉണ്ടാക്കുന്നതിനുള്ള പാരമ്പര്യ രീതിയിലുള്ള കൂട്ടുകള്‍ക്കോ അളവിനോ വ്യത്യാസം വരുത്തില്ലെന്നും നിര്‍മാണത്തിലാണ്‌ വ്യതിയാനങ്ങള്‍ വരുത്തുന്നതെന്നും ചീഫ്‌ സയിന്റിസ്‌റ്റ്‌ കെ.എസ്‌.എം.എസ്‌. രാഘവറാവു പറഞ്ഞു.
അരവണ നിര്‍മിക്കുമ്പോള്‍ നിലവില്‍ ശര്‍ക്കരപാനിയില്‍ അരിയിട്ട്‌ തിളപ്പിക്കുകയും പിന്നീട്‌ സുഗന്ധ വ്യഞ്‌ജനങ്ങള്‍ ചേര്‍ത്ത്‌ പാചകം പൂര്‍ണമാക്കുകയുമാണ്‌ ചെയ്യുന്നത്‌. നിലവില്‍ അരവണയില്‍ അരിയ്‌ക്കാണ്‌ കടുപ്പം കൂടുതല്‍. ഉണക്കലരി അല്‍പ്പം വേവിച്ച ശേഷം ശര്‍ക്കരപാനിയില്‍ ഇടുകയാണ്‌ വേണ്ടതെന്ന്‌ ശാസ്‌ത്രസംഘം നിര്‍ദ്ദേശിച്ചു. ഈ കൂട്ട്‌ ചേര്‍ന്നതിന്‌ ശേഷം മറ്റുള്ളവ ഇടുകയാണ്‌ വേണ്ടത്‌. ഈ രീതിയില്‍ നിര്‍മിച്ച അരവണ കൂടുതല്‍ സ്വാദുള്ളതായി ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പദ്‌മകുമാര്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടു.അപ്പം നിര്‍മാണത്തിലും നേരിയ വ്യത്യാസങ്ങള്‍ ശുപാര്‍ശ ചെയ്‌തു.അരിപ്പൊടി കൂടുതല്‍ നേര്‍ത്തതാകണമെന്ന്‌ അവര്‍ പറഞ്ഞു. തരികള്‍ കൂടുതല്‍ കിടന്നാല്‍ അപ്പം കൂടുതല്‍ ദൃഡമാകും. മൃദുത്വം ഉള്ളതാകാന്‍ പഴം കൂടുതല്‍ ചേര്‍ക്കുന്നത്‌ പരിശോധിക്കും. ഇപ്പോള്‍ നിര്‍മിച്ച അരവണയും അപ്പവും പല പായ്‌ക്കറ്റുകളിലാക്കി ശാസ്‌ത്രസംഘവും ദേവസ്വം ബോര്‍ഡും ശേഖരിച്ചു. ഇവ 15 ദിവസത്തിന്‌ ശേഷം രണ്ടുകൂട്ടരും പരിശോധിക്കും. മാറ്റങ്ങള്‍ നിരീക്ഷിക്കും. ശാസ്‌ത്രീയമായ പരിശോധന മൈസൂര്‍ ലാബിലും നടത്തും.ഇപ്പോള്‍ നിര്‍ദ്ദേശിച്ച കാര്യങ്ങളില്‍ എന്തെങ്കിലും മാറ്റം വേണോ എന്ന്‌ അപ്പോള്‍ തീരുമാനിക്കും. ശാസ്‌ത്രജ്‌ഞരായ ഡോ. കെ. വെങ്കിടേഷ്‌ മൂര്‍ത്തി, ഡോ. ആര്‍.ചേതന, ഡോ. സുരേഷ്‌ കുമാര്‍ എന്നിവരാണ്‌ സംഘത്തിലുള്ള മറ്റുള്ളവര്‍. ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാര്‍, അംഗം ശങ്കര്‍ദാസ്‌. കമ്മിഷണര്‍ പി.വാസു, ചീഫ്‌ എന്‍ജീനിയര്‍ ശങ്കരന്‍ പോറ്റി എന്നിവര്‍ സന്നിഹിതരായി. പഠനത്തിന്റെ ശിപാര്‍ശകള്‍ ഒരാഴ്‌ചയ്‌ക്കകം ദേവസ്വം ബോര്‍ഡിന്‌ കൈമാറും. മാറ്റങ്ങള്‍ 15 ദിവസം നിരീക്ഷിക്കും.

Ads by Google
Friday 18 May 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW