Monday, December 10, 2018 Last Updated 23 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 08.30 PM

മരക്കൊമ്പില്‍ ഇരിക്കുന്ന പുള്ളിപുലിയും നിലത്തു നില്‍ക്കുന്ന കാട്ടുപോത്തും തമ്മില്‍ ചുംബിക്കുന്നോ? അന്ന് ആ പാര്‍ക്കില്‍ അരങ്ങേറിയത്

uploads/news/2018/05/217809/17.jpg

ശത്രുക്കള്‍ തമ്മില്‍ നേരിട്ട് നോക്കുക എന്നത് പോലും അപൂര്‍വ്വമാണ്. മൃഗങ്ങളാണെങ്കില്‍ ആക്രമണവും തുടങ്ങും. എങ്കില്‍ രണ്ട് ശത്രുക്കള്‍ തമ്മില്‍ ചുംബിച്ചാലോ ? ദക്ഷിണാഫ്രിക്കയിലെ സാബി സാന്‍ഡ് ഗെയിം റിസേര്‍വില്‍ നിന്നാണ് ആരുടെയും നെറ്റി ചുളിപ്പിക്കുന്ന ദൃശ്യം നാഷണല്‍ ജിയോഗ്രഫി ഫോട്ടോഗ്രാഫര്‍ക്ക് ലഭിച്ചത്. മരക്കൊമ്പിലിരിക്കുന്ന പുള്ളിപ്പുലി താഴെ നില്‍ക്കുന്ന കാട്ടുപോത്തിനെ ചുംബിക്കുന്നതു പോലെയാണ് ചിത്രം കണ്ടാല്‍ തോന്നുക.

പക്ഷേ ഈ ദൃശ്യത്തിന്റെ പിന്നിലെ കഥ പക്ഷേ അല്‍പ്പം ട്വിസ്റ്റുകള്‍ നിറഞ്ഞതാണ്, വിശന്നു വലഞ്ഞ പുള്ളിപ്പുലി ഒരു കാട്ടുപോത്തിന്‍ കുട്ടിയെ വേട്ടയാടാന്‍ ശ്രമിച്ചു. മുതിര്‍ന്ന കാട്ടുപോത്തിനെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നറിയാവുന്നതു കൊണ്ടാണ് കാട്ടുപോത്തിന്റെ കുട്ടിയെ വേട്ടയാടാന്‍ പുള്ളിപ്പുലി ശ്രമിച്ചത്. എന്നാല്‍ പുലിയുടെ ഉദ്ദേശം മനസ്സിലാക്കിയ പോത്തിന്‍ കൂട്ടത്തിലെ ഒരു സംഘം ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. പുലിയെ ഓടിച്ച് ഇവര്‍ ഒരു മരത്തില്‍ കയറ്റി. തുടര്‍ന്ന് മരത്തിന് ചുറ്റും കാവലും നിന്നു.

മരത്തില്‍ അകപ്പെട്ട പുള്ളിപ്പുലി പോത്തുകളെ വിരട്ടാന്‍ ശ്രമിച്ചെങ്കിലും അത് നിഷ്ഫലമായി. തുടര്‍ന്നാണ് പുലിയും കൂട്ടത്തിലെ കാട്ടുപോത്തുകളിലൊന്നും പരസ്പരം മുഖം അടുപ്പിച്ചത്. ഇത് കണ്ട ഫോട്ടോഗ്രാഫര്‍ ഉടന്‍ തന്നെ ചിത്രം തന്റെ ക്യാമറയിലാക്കി. ബെനറ്റ് മാത്തോന്‍സി എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രമെടുത്തത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെ പോത്തിന്റെയും പുലിയുടെയും പ്രണയ സല്ലാപം എന്ന നിലയില്‍ ചിത്രം വൈറലായിരിക്കുകയാണ്.

Ads by Google
Thursday 17 May 2018 08.30 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW