Sunday, August 12, 2018 Last Updated 7 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 03.45 PM

ജിമെയില്‍ വീണ്ടും പുതിയ ഫീച്ചറുകളുമായി എത്തുന്നു

uploads/news/2018/05/217768/technews170518c.jpg

വീണ്ടും പുതിയ മാറ്റങ്ങളുമായി ജിമെയില്‍ എത്തുന്നു. മാറ്റങ്ങളുടെ മുന്നോടിയായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു നജ് (Nudge).പ്രധാനപ്പെട്ട പഴയ മെയിലുകള്‍ക്ക് ഇന്‍ബോക്‌സില്‍ മുന്‍ഗണന നല്‍കുന്നതാണ് നജ്.ഈ സൗകര്യം ഉപയോഗിക്കുന്നതിനായി ഉപയോക്താവ് ഒന്നും ചെയ്യേണ്ട കാര്യമില്ല. വിട്ടുപോയ മെയിലുകള്‍ ഉപഭോക്താക്കളെ അറിയിച്ചുക്കൊണ്ടിരിക്കും.

ജിമെയില്‍ തന്നെ പ്രധാനപ്പെട്ട മെയിലുകള്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ തിരിച്ചറിയുകയും അവയുടെ സബ്ജക്‌ട് ലൈനിന് സമീപം സന്ദേശം പ്രത്യക്ഷപ്പെടുകയും ചെയ്യും. മറുപടി ലഭിക്കാത്ത മെയിലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും നജ് സഹായിക്കും.

സ്മാര്‍ട്ട് കമ്പോസ് ടൂള്‍ എന്ന മറ്റൊരു ഫീച്ചറുമാണ് ജിമെയിലിലുള്ളത്. വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആണ് ഗൂഗിള്‍ ഇത് പുറത്തിറക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറും എഐ അടിസ്ഥാനമായുള്ളതാണ്. സ്മാര്‍ട്ട് കമ്പോസ് ടൂളിന് ടൈപ്പ് ചെയ്യാന്‍ ഇടയുള്ള വാചകം പൂര്‍ണ്ണമായി ഊഹിച്ചെടുക്കാന്‍ കഴിയും. ജിമെയിലിന്റെ രൂപമാറ്റത്തിനൊപ്പം ഗൂഗിള്‍ ഡ്രൈവിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW