Thursday, November 08, 2018 Last Updated 12 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 03.39 PM

ഷവോമി റെഡ്മി S2 ജൂണ്‍ 7ന് ഇന്ത്യലേക്ക്

Redmi S2 India Launch Teased for June 7, May Be Released as Redmi Y2

ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ റെഡ്മി S2 ജൂണ്‍ 7ന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങും. 10000 രൂപ വരെ വില പ്രതീക്ഷിക്കാം. റെഡ്മി എസ്2യിൽ സെല്‍ഫി പ്രേമികള്‍ക്ക് ആശ്വാസമാകുന്ന ഫീച്ചറാണുള്ളത്. 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് ലഭിച്ചിരിക്കുന്നത്. ആകര്‍ഷകമായ സെല്‍ഫ് പോര്‍ട്രെയ്റ്റുകള്‍ പകര്‍ത്താന്‍ എഐ പോര്‍ട്രെയ്റ്റ് മോഡും ഒപ്പം എഐ ഫെയ്‌സ് റെക്കഗ്നിഷനും സെല്‍ഫി ക്യാമറയ്ക്കുണ്ട്.

റോസ് ഗോള്‍ഡ്, ഷാംപെയ്ന്‍ ഗോള്‍ഡ്, പ്ലാറ്റിനം സില്‍വര്‍ എന്നീ നിറങ്ങളിലാണ് S2 ലഭ്യമാവുക. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് മൂന്ന് ജിബി, നാല് ജിബി റാം 32 ജിബി, 64 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണുള്ളത്.

Redmi S2 India Launch Teased for June 7, May Be Released as Redmi Y2

മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവുമുണ്ടാവും. 5.99 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 3080 mAh ന്റേതാണ് ബാറ്ററി. ആന്‍ഡ്രോയിഡ് ഓറിയോ അധിഷ്ടിതമായുള്ള മിയുഐ 9 ആണ് ഫോണിലുണ്ടാവുക.

വൈഫൈ, ബ്ലൂടൂത്ത്, ഡ്യുവല്‍ സിം, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, എന്നിവയും ഫോണിലുണ്ടാവും. സ്മാർട്ഫോണിന്റെ പിന്‍ഭാഗത്ത് വെര്‍ട്ടിക്കലായി ക്രമീകരിച്ചിട്ടുള്ള ഡ്യുവല്‍ ക്യാമറയാണ്. 12 എംപി, അഞ്ച് എംപി സെന്‍സറുകളാണ് ഇതിലുള്ളത്. ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ലാഷ്, പോര്‍ട്രെയ്റ്റ് മോഡ്, ഇലക്‌ട്രോണിക് ഇമേജ് സ്‌റ്റെബിലൈസേഷന്‍, എന്നിവയും ഡ്യുവല്‍ ക്യാമറയിലുണ്ടാവും.

Ads by Google
Ads by Google
Loading...
TRENDING NOW