Thursday, November 15, 2018 Last Updated 11 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 03.23 PM

സ്‌പോൺസറുടെ നിരന്തരമായ പീഡനത്തിനൊടുവിൽ കണ്ണൂർ സ്വദേശി മുജീബ് പ്ലീസ് ഇന്ത്യയുടെ സഹായത്താൽ നാടണഞ്ഞു

uploads/news/2018/05/217760/gulf170518g.jpg

ദമാം : സൗദി അറേബ്യായിലെ അൽ ഹസ്സയിൽ കഴിഞ്ഞ നാലുവർഷമായി ജോലിചെയ്തിരുന്ന മുജീബിന് പ്ലീസ് ഇന്ത്യ ഈസ്റ്റേൺ പ്രവർത്തകനായ മുജീബ് റഹുമാൻ ഏകരൂലിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഫലമായി നാട്ടിലേക്ക് യാത്രയായി.

നാല് വർഷം മുമ്പ് കണ്ണൂരിൽ നിന്നും അൽ ഹസ്സയിലേക്ക് സ്‌പോൺസറുടെ കീഴിലുള്ള ബൂഫിയയിൽ ജോലിക്കായി വന്ന മുജീബ് നാട്ടിൽ നിന്നും വന്ന് രണ്ട് വർഷം കഴിഞ്ഞു നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ സ്പോൺസറിനു 6000 സൗദി റിയാൽ ഏകദേശം ഒരുലക്ഷം രൂപ നൽകണം എന്ന് അവശ്യപ്പെട്ടു. ആ പണം കൊടുക്കാതെ ലീവ് കൊടുക്കില്ല എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടിൽ നിന്നും ഈ തുക വരുത്തി തന്റെ സ്പോൺസറിനു കൊടുത്തിട്ട് ലീവിന് നാട്ടിൽ പോയ മുജീബ് പിന്നീട് വിവാഹം കഴിഞ്ഞു ഒരു മാസത്തിന് ശേഷം ശേഷം തിരികെ വരിക ആയിരുന്നു.

ചെറുപ്രായത്തിലേ പിതാവ് നഷ്ടപെട്ട മുജീബിനു സ്വന്തമായി വീടുപോലുമില്ല. വീട്ടുകാരുടെ ഏക ആശ്രയവും സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ഉള്ളതിനാലും വീണ്ടും അതെ സ്പോൺസറിന്റെ ബൂഫിയയിലേക്ക് തിരികെ വരികആയിരുന്നു. പിന്നീട് സ്പോൺസർ ഒരുപാട് ശാരീരികമായും മാനസികമായും സാമ്പത്തികമായും പീഡിപ്പിക്കുകയുണ്ടായി ഈ പീഡനങ്ങൾ സഹിച്ചു നിന്നെങ്കിലും വീണ്ടും രണ്ട് വർഷങ്ങൾക്ക് ശേഷം നാട്ടിൽ പോകണം എന്ന് ആവശ്യപ്പെട്ടപ്പോൾ സ്പോൺസർ 10000 റിയാൽ അതായത് രണ്ട് ലക്ഷം ഇന്ത്യൻ രൂപ ആവശ്യപ്പെടുകയുണ്ടായി.

ഇത് നല്കാൻ സാമ്പത്തികം ഇല്ലാത്തതിനാൽ മുജീബ് പ്ലീസ് ഇന്ത്യയുമായി ബന്ധപ്പെടുക ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്ലീസ് ഇന്ത്യ കിഴക്കൻ പ്രവിശ്യ പ്രവർത്തകൻ ആയ മുജീബ് റഹുമാൻ ഏകരൂൽ നിരന്തരം സ്പോൺസറുമായി ബന്ധപ്പെടുകയും നേരിൽ കണ്ടു സംസാരിക്കുകയും ചെയ്തു.

എന്നാൽ സ്പോൺസർ ഒരു വിട്ട്വീഴ്ചക്കും തയ്യാർ ആകാഞ്ഞതിന്റെ അടിസ്ഥാനത്തിൽ മുജീബ് റഹുമാൻ ഏകരൂലിന്റെ നേതൃത്വത്തിൽ ലേബർ കോടതിയെ സമീപിക്കുകയുണ്ടായി. ലേബർ കോടതിയിൽ കേസ് കൊടുത്തതിന്റെ അടിസ്ഥാനത്തിൽ സ്‌പോൺസറെ വിളിപ്പിക്കുകയും ശേഷം ഒരു റിയാൽ പോലും നൽകാതെ കണ്ണൂർ സ്വദേശി മുജീബിനു exit അടിച്ചു നൽകുകയായിരുന്നു.

ഇതിനുവേണ്ടി മുജീബ് റഹുമാൻ ഏകരൂലിനൊപ്പം പ്ലീസ് ഇന്ത്യ പ്രവർത്തകരായ സതീഷ് പാലക്കാട്, ഷഫീഖ് അവിലോറ, ഹക്കീം കൊടുവള്ളി എന്നിവരും സഹായത്തിനുണ്ടായിരുന്നു. ശേഷം പ്ലീസ് ഇന്ത്യ പ്രവർത്തകർ നൽകിയ നാട്ടിലേക്കുള്ള ടിക്കറ്റിൽ കഴിഞ്ഞ ദിവസം കണ്ണൂർ സ്വദേശി മുജീബ് നാട്ടിലെത്തി.

തനിക്കുവേണ്ടി സഹായങ്ങൾ ചെയ്തവരോട് നന്ദി പറയുകയും ചെയ്തു. ഇതിനുവേണ്ടി പ്രവർത്തിച്ച പ്ലീസ് ഇന്ത്യ കിഴക്കൻ പ്രവിശ്യയുടെ എല്ലാ അംഗങ്ങൾക്കും ചെയർമാൻ ലത്തീഫ് തെച്ചിയും, പ്രസിഡന്റ് ഷാനവാസ് രാമഞ്ചിറ, സൗദി അറേബ്യാ നാഷണൽ കമ്മറ്റി കോർഡിനേറ്റർ റഫീഖ് ഹസ്സൻ വെട്ടത്തൂരും അഭിനന്ദനങ്ങൾ അറിയിച്ചു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Thursday 17 May 2018 03.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW