ബംഗലൂരു: തായ് വിഭവങ്ങള്‍ മുതല്‍ പരമ്പരാഗത കന്നഡ വിഭവങ്ങള്‍ വരെ നീളുന്ന വിഭവങ്ങളുടെ നിര. വിവാഹ സത്കാര ചടങ്ങൊന്നുമല്ല. ജനാധിപത്യം സംരക്ഷിക്കാന്‍ ബംഗൂരുവിലെ ഈഗിള്‍ട്ടണ്‍ റിസോര്‍ട്ടില്‍ താമസിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കായി ഒരുക്കിയ വിഭവങ്ങളാണിവ.
സസ്യഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്കും അല്ലാത്തവര്‍ക്കുമായി പ്രത്യേകം വിഭവങ്ങളാണ് തയ്യാറാക്കിയത്. നോണ്‍ വെജിറ്റേറിയന്സിനുള്ള വിഭവങ്ങള്‍ തുടങ്ങുന്നത് ചിക്കന്‍ ലെമന്‍ കൊറിയാണ്ടര്‍ സൂപ്പോടെയാണ്. സസ്യഭക്ഷണം താല്പര്യമുള്ളവര്ക്ക് പച്ച ബീന്‍സും പനിക്കൂര്‍ക്കയും തുളസിയും ചേര്‍ന്നുള്ള സൂപ്പ്.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട പ്രതിസന്ധിയ്ക്കിടെയാണ് ഇന്നലെ വൈകിട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരെ ബംഗലൂരു- മൈസൂരു ഹൈവേയിലുള്ള ഈസിള്ട്ടണ് റിസോര്‍ട്ടിലേക്ക് മാറ്റിയത്. ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പി തങ്ങളുടെ അംഗങ്ങളെ വിലക്കെടുത്തേക്കുമെന്ന ഭയമാണ് ഇത്തരമൊരു നീക്കത്തിന് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്.