Wednesday, October 17, 2018 Last Updated 6 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 02.57 PM

ഗായത്രി മന്ത്രത്തിന്റെ മാഹാത്മ്യം

uploads/news/2018/05/217754/joythi170518a.jpg

വിശ്വാമിത്ര മഹര്‍ഷിയുടെ സംഭാവനയാണ് ലോകത്തിന് വിലമതിക്കുവാന്‍ കഴിയാത്ത ഗായത്രി മന്ത്രം. ഈ മന്ത്രത്തിലൂടെ മുനിവര്യന്‍ 'സവിതാ' എന്ന പരദേവതയെയാണ് സ്തുതിച്ചു പാടുന്നത്. സവിതാവ് എന്നാല്‍ സൂര്യന്‍. രണ്ടു സന്ധ്യകളിലും ഗായത്രി യന്ത്രം ജപിക്കാം.

ഉദയാസ്തമന വേളകളില്‍- (പ്രാതസന്ധ്യയ്ക്കും, സായംസന്ധ്യയ്ക്കും). പിന്നീട് നമുക്ക് ആവശ്യമായ ശുഭകാര്യ വേളകളിലും ജപിക്കാം.

''ഓം ഭുവര്‍ ഭുവസ്വാഹ
തത് സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീമഹീ
ധീയോ യോന പ്രചോദയാത്.''

ഈ നാലു വരികളാണ് പരമ പവിത്രമായ ഗായത്രി മന്ത്രം. ഈ മന്ത്രം ''തത്'' എന്ന് രണ്ടാമത്തെ വരിയില്‍നിന്നാണ് ആരംഭിക്കുന്നത്. ആദ്യവരിയിലെ 'ഓം' എന്നത് പ്രണവം ആണ്.

'ഭുഃ ഭൂവഹഃ സ്വാഹഃ'' എന്നിങ്ങനെ ആദ്യ വരിയിലെ രണ്ടാം ഭാഗത്തെ പിരിച്ചെടുത്ത് ജപിക്കണം. ഇതിന്റെ സാരം മൂന്നുലോകങ്ങള്‍ എന്നാണ്.

ഭൂലോകം-സ്വര്‍ഗ്ഗലോകം- ദേവലോകം. ഈ മന്ത്രത്തിന്റെ അര്‍ത്ഥവും അറിഞ്ഞിരിക്കണം. സാരമറിയാതെ ജപിച്ചാല്‍ ഫലം നാസ്തി എന്നാണ് വേദവാക്യം.

തത് എന്നാല്‍ ബ്രഹ്മം, അതായത് പരമാത്മാവ്, സവിതുര്‍ എന്നതിന് കര്‍മ്മങ്ങള്‍ക്ക് ഫലം നല്‍കുന്നവന്‍ എന്ന് സാരം- അതായത് സ്രഷ്ടാവ് ഈശ്വരന്‍.

വരേണ്യം- മോക്ഷമാര്‍ഗ്ഗത്തില്‍ തല്‍പ്പരന്‍. ഭര്‍ഗ്ഗോ- അറിവില്ലായ്മയെ അകറ്റുന്നവന്‍- പ്രകാശധാരയേകുന്നവന്‍. ദേവസ്യ- പ്രകാശമയമായ; ധീമഹീ- പരമോന്നത രൂപത്തെ ധ്യാനിക്കുന്നു.

ധീയോ- ആത്മാവിന്റെ ചലനങ്ങള്‍ ആത്മാവും ബുദ്ധിയും, മനസ്സും, ഇവ മൂന്നും ചേര്‍ന്നത് (ആത്മാവ്- അന്തഃകരണം) യോ ഉള്ളില്‍ ഉറഞ്ഞത്- നഃ നമിക്കുന്നു. പ്രചോദയാത്- പ്രചോദനമേകുന്നു എന്ന് സാരം.

സാരാംശത്തെ ക്രോഡീകരിച്ച് പറയുകയാണെങ്കില്‍ എന്റെ മനസ്സിന് പ്രചോദനമേകുന്ന പ്രകാശം കര്‍മ്മങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന ശക്തിസ്വരൂപം- മോക്ഷമാര്‍ഗ്ഗത്തിനായി അപേക്ഷിക്കുന്നവരുടെ അജ്ഞാനാന്ധകാരത്തെ അകറ്റിനിര്‍ത്തേണമേ.

മഹാ സമുദ്രംപോലെ പരന്നുകിടക്കുന്ന വ്യാഖ്യാനങ്ങളാണ് ഈ മന്ത്രത്തിന് ഭാരതീയരായ ജ്ഞാനികള്‍ ഓരോ കാലത്തും നല്‍കിപ്പോന്നിട്ടുള്ളത്. അത് ഇന്നും തുടരുന്നു.

ആദിയും അന്തവുമില്ലാതെ അത് ഇനിയും തുടരുകതന്നെ ചെയ്യും. അതായത് ഗായത്രീ മാഹാത്മ്യം, വേദമന്ത്രങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഈ മന്ത്രം നിത്യേന ജപിക്കൂ- ദുഃഖനിവാരണം നേടൂ; ശാന്തിയും സമാധാനവും കൈവരും.

***** അമ്മിണി ഗണേശ്, മഞ്ചേരി
മൊ: 9446630412

Ads by Google
Thursday 17 May 2018 02.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW