Saturday, February 23, 2019 Last Updated 25 Min 1 Sec ago English Edition
Todays E paper
Ads by Google
അരുണ്‍ ജി.
Thursday 17 May 2018 01.44 PM

ഗൗരിയുടെ അറോറ തുടങ്ങി

 VS AISWARY
ചിത്രം: ബി.എസ് പ്രസന്നന്‍

തിരുവനന്തപുരം: ക്യാന്‍വാസിലേക്ക് ഗൗരി പറിച്ചു നട്ട അഭൗമസൗന്ദര്യങ്ങളെ കണ്ടിയാന്‍ മ്യൂസിയം ആര്‍ട്ട് ഗ്യാലറിയിലേക്ക് പോന്നോളൂ, ഇനി 17 വരെ അറോറയുമായി ഗൗരി ഇവിടെയുണ്ടാകും. വരകളുടെയും വര്‍ണ്ണങ്ങളുടെയും മായികപ്രപഞ്ചം തന്റെ ബ്രഷുകളിലേക്ക് ഗൗരി ആവാഹിച്ചപ്പോള്‍ വിരിഞ്ഞ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് ഇന്നലെ തുടക്കമായി. കണ്ണിലൂടെയും അകക്കണ്ണിലൂടെയും കണ്ട കാഴ്ചകളില്‍ ചായങ്ങളുടെ കവിത ചാലിച്ചാണ് ഗൗരി ഓരേ ചിത്രങ്ങളും പൂര്‍ത്തിയാക്കിയിരിക്കുന്നത്.

പ്രകൃതി ഒരുക്കുന്ന വര്‍ണവിസ്മയം ആവാഹിച്ച് ക്യാന്‍വാസിലേക്ക് ഗൗരി കോറിയിടുമ്പോള്‍ ചായക്കൂട്ടുകളുടെ ഏറ്റക്കുറച്ചില്‍ ഇല്ലാതെ അതിനു പൂര്‍ണ്ണതകൈവരുന്നു. ഈ കൊച്ചുമിടുക്കി വരച്ച ചിത്രങ്ങളിലെ പ്രകൃതിദത്തമാണ് അതിനെ സമ്പന്നമാക്കുന്നത്. മാതാപിതാക്കളായ ശാസ്തമംഗലം മംഗലം ലൈന്‍ എം.എല്‍.എ-70 എ ഗൗരീശങ്കരത്തില്‍ മംഗളം സീനിയര്‍ റിപ്പോര്‍ട്ടര്‍ ആര്‍.സുരേഷും വാസന്തിയുമാണ് ഗൗരിയിലെ ചിത്രകാരിയെ ആദ്യം തിരിച്ചറിഞ്ഞത്. ചെറുപ്രായത്തിലെ വരകളോട് പുലര്‍ത്തിയ ആഭിമുഖ്യം കണ്ടറിഞ്ഞ ഇവര്‍ അങ്ങനെയാണ് മകളെ ആര്‍ട്ടിസ്റ്റ് രവീന്ദ്രന്‍ പുത്തൂരിനെ ഏല്‍പ്പിക്കുന്നത്. ഇവിടെയാണ് ഗൗരി എന്ന ചിത്രകാരിയിലെ പ്രെഫഷണലിസംരൂപപ്പെടുന്നത്.

 VS AISWARY

പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ മുതല്‍ ജീവിതത്തിന്റെ പല രൂപങ്ങളും ഈ കൊച്ചുകലാകാരിയുടെ ഭാവനകളില്‍ വിരിഞ്ഞിട്ടുണ്ട്. ചിത്രകലയിലെ എല്ലാ മേഖലകളിലും ഇതിനകം കൈവെയ്ക്കാനായി എന്നതാണ് ഗൗരിയുടെ പ്രത്യേകത. കേരളീയ ചുവര്‍ചിത്രകലയും പാശ്ചാത്യരീതിയിലുള്ള പ്രകൃതിയുടെ ആലേഖനവും പ്രദര്‍ശനത്തെ് വേറിട്ടതാക്കും. എണ്ണച്ചായം മുതല്‍ പെന്‍സില്‍ ഡ്രോയിംഗ് വരെ കൈകാര്യം ചെയ്യാന്‍ ഗൗരിക്കായിട്ടുണ്ട്. അറോറയില്‍ എണ്ണച്ചായ ചിത്രങ്ങള്‍ക്കൊപ്പം അക്രലിക്ക്, പെന്‍സില്‍ ഡ്രോയിംഗ് തുടങ്ങി വിവധതരത്തിലുള്ള ചിത്രങ്ങളുണ്ട്. കലക്ട്രറും എന്‍ജിനീയറും ഡോക്ടറുമൊന്നും ആകാന്‍ ആഗ്രഹമില്ലാത്ത ഈ കൊച്ചു മിടുക്കിക്ക് ചിത്രകലയില്‍ കൂടുതല്‍ പഠനം നടത്താനാണ് ഇഷ്ടം.

കെ.മുരളീധരന്‍ എം.എല്‍.എയാണ് അറോറ ഉദ്ഘാടനം ചെയ്തത്. 17-ന് പ്രദര്‍ശനം സമാപിക്കും. ദിവസവും രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരെയാണ് പ്രദര്‍ശനം.

Ads by Google
അരുണ്‍ ജി.
Thursday 17 May 2018 01.44 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW