Sunday, August 19, 2018 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 01.00 PM

റിലീസിന് മുന്‍പ് മോഹന്‍ലാല്‍ ചിത്രം വിദേശത്തേയ്ക്ക്: 'നീരാളി'യുടെ അപൂര്‍വ്വ നേട്ടം

uploads/news/2018/05/217743/mohanlal.jpg

ഒടിയനു പിന്നാലെ ആരാധകര്‍ക്ക് ആവേശമായെത്തിയ പ്രഖ്യാപനമാണ് മോഹന്‍ലാലിന്റെ 'നീരാളി'. പുതിയ രൂപത്തിലേയ്ക്ക് മാറിയ മോഹന്‍ലാല്‍ ഒടിയനില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു സ്‌റ്റൈലില്‍ എത്തുന്നെന്ന പ്രത്യേകതയും നീരാളിയെ കാത്തിരിക്കാന്‍ ആരാധകരെ പ്രേരിപ്പിക്കുന്നു.

ഒടിയനില്‍ മോഹന്‍ലാലിനെ വണ്ണം കുറച്ച് പുതിയ രൂപത്തിലേയ്‌ക്കെത്തിക്കാന്‍ ഫ്രാന്‍സില്‍ നിന്ന് പ്രത്യേക സംഘമെത്തിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത്തവണ മോഹന്‍ലാല്‍ ചിത്രം കടല്‍കടന്ന് പോളണ്ടിലേയ്ക്കാണ് പോകുന്നത്. നീരാളിയുടെ ടൈറ്റില്‍ സോങ് മിക്‌സിങ് നടക്കുന്നത് പോളണ്ടിലെ പ്രശസ്തമായ സ്റ്റുഡിയോയിലാണ്.

മുന്‍പ് സ്റ്റീഫന്‍ ദേവസി മോഹന്‍ലാലിനെയും ശ്രേയാ ഘോഷാലിനെയും ചേര്‍ത്ത് ഡ്യൂയറ്റ് സോങ് ഒരുക്കിയത് വാര്‍ത്തയായിരുന്നു. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നദിയ മൊയ്തുവാണ് നായിക. പുതുമുഖം സജു തോമസാണ് തിരക്കഥ.

Ads by Google
Thursday 17 May 2018 01.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW