Saturday, February 23, 2019 Last Updated 12 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 12.00 PM

വൃതമെടുത്ത വിശ്വാസികള്‍ക്കായി വിരുന്നും വിജ്ഞാനവുമൊരുക്കി ദമ്മാം ഐ.സി.സി ഇഫ്ത്വാര്‍ ടെന്‍റ് രണ്ട് പതിറ്റാണ്ട് പിന്നിടുന്നു

uploads/news/2018/05/217733/gulf170518f.jpg

ദമ്മാം: ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി അയ്യായിരത്തോളമാ ളുകള്‍ക്ക് നോമ്പ് തുറക്കാനുള്ള സൗകര്യവുമായി ദമ്മാം കിംഗ്‌ ഖാലിദ് സ്ട്രീറ്റ് ശരീഅ: കോടതിക്ക് എതിര്‍വശം വിപുലമായ ടെന്റ് ഒരുങ്ങി.ഇരുപതാം വര്ഷത്തിലേക്ക് കടന്നിരിക്കുന്ന ഐ.സി.സി ഇഫ്ത്വാര്‍ ടെന്‍റ് നോമ്പ് തുറക്കും ഇസ്ലാമിക വിജ്ഞാനോപാദനത്തിനുമായി വിപുലമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഐ.സി.സി ഡയരക്ടര്‍ ഡോ: അബ്ദുല്‍ വാഹിദ് അല്‍മസ്റൂഈ,ദഅവാ വിംഗ് മേധാവി അബൂ സഅദ്‌ മുബാറക് അല്‍ഫാഇസ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അബ്ദുല്‍ ജബ്ബാര്‍ അബ്ദുള്ള അല്‍ മദീനി നേതൃത്വം നല്‍കുന്ന മലയാള വിഭാഗത്തിന് പുറമേ അബ്ദുല്‍ അസീസ്‌ നൂര്‍ (ശ്രീലങ്ക) അബ്ദുറഹീം ലൂമ,യൂസഫ്‌ പ്രോണ്‍സന്‍ (ഫിലിപ്പൈന്‍സ്) മുഹമ്മദ് സുല്‍ഹാന്‍ (ഇന്തോനേഷ്യ) മതീഉറഹ് മാന്‍ അബ്ദുല്‍ ഹക്കീം,മുഖ്ലിസുറഹ് മാന്‍ (ബംഗ്ലാദേശ്) മുഹമ്മദ് ആലിം,അബ്ദുല്‍ ഹന്നാന്‍ അല്‍ബലൂഷി (ഉര്‍ദ്ദു) എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചോളം ടെന്‍റുകളും അറബി ഭാഷക്കാര്‍ക്കായി പ്രത്യേക ടെന്‍റും സജ്ജീകരിച്ചിട്ടുണ്ട്

മലയാളികള്‍ക്ക് പ്രത്യേകമായുള്ള ടെന്റില്‍ നൂറുകണക്കിന് വിശ്വാസികള്‍ക്ക് ഒന്നിച്ച് നോമ്പ്തുറക്കാനുള്ള അവസരമൊരുക്കുമെന്ന് മലയാള വിഭാഗം പ്രബോധകന്‍ അബ്ദുല്‍ ജബ്ബാര്‍ അബ്ദുള്ള അറിയിച്ചു.നോമ്പ് തുറയോടനുബന്ധിച്ച് എല്ലാ ദിവസവും മലയാളികള്‍ക്കായി വൈകീട്ട് അഞ്ച് മണി മുതല്‍ മുതല്‍ ആറര വരെ “ വിശ്വാസ കർമ്മ ശാസ്ത്ര വിഷയങ്ങളെ അധികരിച്ച് ഗഹനമായ പ്രഭാഷണങ്ങള്‍ ദിവസേന നടക്കും.

മെയ് 18,25 വെള്ളിയാഴ്ച കളിൽ രാത്രി 10 മുതൽ 12 വരെ
റിയാദുൽ ജന്ന: എന്ന ശീർഷകത്തിൽ അഖീദ:ശാഫിഈ മദ്ഹബ് വിഷയത്തിലുള്ള ദർസ് അബ്ദുൽ ജബ്ബാർ മദീനി യുടെ നേതൃത്വത്തിൽ നടക്കും

uploads/news/2018/05/217733/gulf170518f1.jpg

മെയ് 24,26 തീയതികളിൽ കുട്ടികൾ മുതൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്ത്രീകൾ ക്കും പുരുഷന്മാർക്കും പങ്കെടുക്കാവുന്ന വീശുദ്ധ ഖുർആൻ ഹിഫ്ള്,തജ് വീദ് മത്സരങ്ങൾ മൂന്ന് വിവധ കാറ്റഗറികളിലായി നടക്കും

ഇസ്ലാമിക വൈജ്ഞാനിക രംഗത്തെ ആധുനിക സംവിധാനമായ ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന പീസ്‌ റേഡിയോയെ പരിചയപ്പെടുത്തുന്നതും ഇന്‍സ്റ്റലേഷന്‍ സൌകര്യവുമുള്ള പീസ്‌ റേഡിയോ കിയോസ്ക് ഷിയാസ് പരപ്പനങ്ങാടി,അബ്ദുല്‍ ജബ്ബാര്‍ വിളത്തൂര്‍,അബ്ദുല്‍ അസീസ്‌ വെളിയങ്കോട് എന്നിവരുടെ നേതൃത്വത്തില്‍ മലയാള വിഭാഗം ടെന്‍റില്‍ പ്രവര്‍ത്തിക്കും

ദമ്മാം ഇന്ത്യന്‍ ഇസ്വ്‌ലാഹി സെന്ററുമായി സഹകരിച്ച് വിപുലമായ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുത്ത് സി.ഡി,ലഘുലേഖവിതരണം,എന്നിവയും നടക്കും.എല്ലാദിവസവും ക്വിസ് മല്‍സരവും ഏവര്‍ക്കും പങ്കെടുക്കാവുന്ന അമൂല്യ ഉപഹാരങ്ങള്‍ കരസ്ഥമാക്കാവുന്ന റമദാന്‍ പ്രശ്നോത്തരി മത്സരം എന്നിവ ഉണ്ടായിരിക്കും.

ടെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ അബ്ദുൾ ഖാദർ കൊടുങ്ങല്ലൂർ, മുജീബ് പൂന്തുറ,ജാഫര്‍ പെരിന്തൽമണ്ണ,റഷീദ് ആക്സിയോം,അബ്ദുല്‍ അസീസ്‌ അല്‍നൂര്‍,ഉമര്‍ കൂട്ടായി,സുധീര്‍ മണ്ണാര്‍ക്കാട്,അലിഅക്ബര്‍,എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി രൂപീകരിച്ചു.സൗദി മതകാര്യ വകുപ്പ് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.സി പ്രവാസികളായ വിശ്വാസി സമൂഹത്തിനു നല്‍കുന്ന സേവനം പ്രയോജനപ്പെടുത്താന്‍ ഏവരും തയ്യാറാകണമെന്ന് മലയാളം വിഭാഗം മേധാവി അബ്ദുല്‍ ജബ്ബാര്‍ മദീനി,ഇന്ത്യന്‍ ഇസ്ലാഹീ സെന്‍റര്‍ ഭാരവാഹികളായ അബ്ദുല്‍ ഗഫൂര്‍ കാലിക്കറ്റ്,ഫൈസല്‍ കൈതയില്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു


ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Thursday 17 May 2018 12.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW