Saturday, May 19, 2018 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 11.23 AM

''ശ്രീദേവിയുടേത് മുങ്ങിമരണമല്ല, അസൂത്രിത കൊലപാതകം'': വേദ് ഭുഷന്‍

uploads/news/2018/05/217714/8.jpg

ബോളിവുഡ് നടി ശ്രീദേവിയുടേത് മുങ്ങിമരണം അല്ല എന്നും ആസൂത്രിത കൊലപാതകമാണ് എന്നും സംശയം ഉന്നയിച്ചു ഡല്‍ഹി പോലീസ് മുന്‍ എസി പി വേദ് ഭൂഷന്‍. പോലീസ് സേനയില്‍ നിന്നു വിരമിച്ച വേദ് ഭുഷന്‍ ഇപ്പോള്‍ ഒരു സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ്. ശ്രീദേവിയുടെ മരണം മുങ്ങിമരണമാണ് എന്നു പറയാന്‍ സാധിക്കില്ല എന്നും അത് ഒരു ആസൂത്രിത കൊലപാതകമാണ് എന്നും വേദ് ഭൂഷന്‍ പറയുന്നു. ദുബായിലെ നീതി ന്യായ വ്യവസ്ഥയോട് എല്ല ആദരവും ഉണ്ട് എന്നാല്‍ അവര്‍ പറഞ്ഞ റിപ്പോര്‍ട്ടില്‍ താന്‍ പൂര്‍ണ്ണ തൃപ്തനല്ല.

ശ്രീദേവിയുടെ മരണത്തില്‍ ദൂരുഹതയുണ്ട്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തരേണ്ടതുണ്ട്. എന്തൊക്കയോ മറച്ചു വച്ചിരിക്കുന്നു എന്നാണ് എനിക്കു മനസിലായത്, വേദ് ഭുഷന്‍ പറയുന്നു. ദുബായിലെ ജുമെയ്‌റ എമിറ്റേറ് ടവര്‍ സന്ദര്‍ശിച്ചിരുന്നു എങ്കിലും ശ്രീദേവി മരിച്ച മുറി സന്ദര്‍ശിക്കനുള്ള അനുവാദം വേദ് ഭുഷന് ലഭിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ ശ്രീദേവി മരിച്ച മുറിയുടെ അതേ രീതിയിലുള്ള മറ്റൊരു മുറി സജ്ജികരിച്ചു മരണം റിക്രിയേറ്റ് ചെയ്യുകയായിരുന്നു. ഈ കേസ് എന്തു കൊണ്ട് ഇത്ര പെട്ടന്നു തീര്‍പ്പാക്കിയത് എന്നും അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് റദ്ദാക്കി എന്നും ഭുഷന്‍ പറഞ്ഞു.

താനിപ്പോള്‍ ഈ കേസിന്റെ പിന്നാലെയാണ്. ഒരാളെ ബാത്ത് ടബില്‍ തള്ളിയിട്ട് കൊല്ലാനും കുറ്റകൃത്യമാണ് എന്ന് തെളിവ്അ വശേഷിപ്പിക്കാതിരിക്കാനും അപകടമരണമാണ് എന്നു ചിത്രീകരിക്കാനും എളുപ്പമാണ്. എനിക്ക് ഇത് ആസൂത്രീത കൊലപാതകമായിട്ടാണ് തോന്നുന്നത് എന്നു ഭൂഷന്‍ പറയുന്നു. ഫെബ്രുവരി 26ന് ദുബായ് പൊലീസ് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത് ശ്രീദേവിയുടേത് അപകടമരണം ആണെന്നാണ്. ബാത്ത്ടബില്‍ ബോധരഹിതയായി കിടക്കുകയായിരുന്നു. ഉള്ളില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു. ദുബായ് പൊലീസിന്റെ ഈ വാദഗതിയെയാണ് ഭൂഷണ്‍ എതിര്‍ക്കുന്നത്.

Ads by Google
Thursday 17 May 2018 11.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW