Thursday, January 24, 2019 Last Updated 12 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 10.55 AM

25 വര്‍ഷം നീണ്ട പുകവലി ഞാന്‍ നിര്‍ത്തി, സിഗററ്റ് തൊടാതെ ജീവിതം എത്ര മനോഹരമാണ്: കയ്യടി നേടി അനുരാഗ് കശ്യപ്

uploads/news/2018/05/217710/kashyap.jpg

ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും എന്തിനേറെ എതിരാളികള്‍ക്കു പോലും മാതൃകയാകൃന്ന തീരുമാനമെടുത്ത് എല്ലാവരുടെയും കയ്യടി നേടിയിരിക്കുകയാണ് ബോളിവുഡിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അനുരാഗ് കശ്യപ്. ചെറിയ ദുശീലങ്ങള്‍ മാറ്റാന്‍ പോലും ആളുകള്‍ പാടുപെടുമ്പോള്‍ 25 വര്‍ഷ, നീണ്ട ശീലം മാറ്റിയെടുക്കുക എന്ന് പറഞ്ഞാല്‍ അത് കുറച്ചൊന്നുമല്ല ബുദ്ധിമുട്ട്. അത്തരത്തിലുള്ള പ്രധാന ശീലങ്ങളാണ് ശീലമാണ് പുകവലിയും,മദ്യപാനവും. എത്രയൊക്കെ ന്യായീകരിച്ചാലും ഇത്തരം ദുശ്ശീലങ്ങളുടെ ഭവിഷ്യത്ത് വളരെ വലുതായിരിക്കും. ഈ ദുശ്ശീലമെന്നുെ വിളിക്കുന്ന ഇത്തരം ശീലത്തെ വിജയകരമായി മാറ്റിയെടുത്തതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു താരം.

പറഞ്ഞ് വരുന്നത് പ്രശസ്ത സംവിധായകനായ അനുരാഗ് കശ്യപിനെ കുറിച്ചാണ്. കഴിഞ്ഞ 25 വര്‍ഷമായി തുടരുകയായിരുന്ന പുവലി നിര്‍ത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്. ഇത്രയും കാലത്തെ ദുശ്ശീലം ഒഴിവാക്കി കശ്യപ് തന്റെ ഇപ്പോഴത്തെ ശ്രദ്ധ മുഴുവനും ഭക്ഷണത്തിലാണ് എന്നും പറയുന്നു. കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കൂടിയാണ് കശ്യപ് ഇക്കാര്യം പങ്കു അറിയിക്കുന്നത്

ഒരു 'ചെയിന്‍ സ്‌മോക്കറിന്റെ' കഥ പറയുന്ന 'നോ സ്‌മോക്കിംഗ്' എന്ന സിനിമ നിര്‍മ്മിച്ചിട്ടുളള ആളാണ് കശ്യപ്. സിഗരറ്റ് വലി നിര്‍ത്തിയിട്ടു 40 ദിവസം ആയെന്നാണ് പോസ്റ്റിലൂടെ അദ്ദേഹം അറിയിക്കുന്നത്ു.25 വര്‍ഷം ചെയിന്‍ സ്‌മോക്കര്‍ ആയിരുന്ന ഞാന്‍,'നോ സ്‌മോക്കിംഗ്' എന്ന സിനിമ നിര്‍മ്മിച്ച ഞാന്‍ , ജീവിതം സിഗരറ്റ് ഇല്ലാതെ മുമ്പത്തേക്കാള്‍ സുന്ദരമാണ് എന്ന് പറഞ്ഞ പോവുകയാണ്. കശ്യപ് പറയുന്നു.

സിഗററ്റ് വലി നിര്‍ത്തിയതിനു ശേഷം പന്നിയെപ്പോലെ ഭക്ഷണം കഴിച്ച് തുടങ്ങി എന്നാണ് കശ്യപ് തന്നെ പറയുന്നത്. ഏതായാലും കുറെ കാലത്തെ ഒരു ദുശ്ശീലത്തില്‍ നിന്ന് പുറത്ത് കടന്നതിനു ശേഷം ജീവിതം കൂടുതല്‍ സന്തോഷകരമാണ് എന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയാണ് അദ്ദേഹം.

Ads by Google
Thursday 17 May 2018 10.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW