Saturday, May 19, 2018 Last Updated 7 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 10.54 AM

'ഭരണഘടനയോടുള്ള പരിഹാസം': യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വിജുഭായ് വാല ക്ഷണിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം.
 Rahul Gandhi

ന്യുഡല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പിയുടെ 'യുക്തഹീനമായ ശാഠ്യം' ഭരണഘടനയെ പരിഹസിക്കുന്നതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'ഈ പ്രഭാതത്തില്‍ ബി.ജെ.പി അവരുടെ പൊള്ളയായ വിജയം ആഘോഷിക്കുമ്പോള്‍ രാജ്യം ജനാധിപത്യത്തിന്റെ തോല്‍വിയില്‍ വിലപിക്കുകയായിരിക്കുമെന്നും' രാഹുല്‍ ട്വീറ്റ് ചെയ്തു.

കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വിജുഭായ് വാല ക്ഷണിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം. ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് എന്ന നിലയിലാണ് ബുധനാഴ്ച രാത്രി യെദ്യൂരപ്പയ്ക്ക് ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത്.

ഗവര്‍ണര്‍ നടപടിയെ രാത്രി തന്നെ കോണ്‍ഗ്രസ്‌സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തുവെങ്കിലും പുലര്‍ച്ചെ അഞ്ചു മണിവരെ നടന്ന വാദത്തിനു ശേഷം സത്യപ്രതിജ്ഞ തടയാന്‍ കോടതി തയ്യാറായില്ല. കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ യെദ്യൂരപ്പയെ കക്ഷിചേര്‍ത്ത കോടതി ബി.ജെ.പിക്ക് നോട്ടീസ് അയച്ചു. പിന്തുണ അറിയിച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 10.30ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം അനുവദിച്ച ഗവര്‍ണറുടെ തീരുമാനത്തെ കോടതി ചോദ്യം ചെയ്തു. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം എന്തിനാണെന്ന് കോടതി ആരാഞ്ഞു. ഏഴു ദിവസം മതിയെന്ന് അറ്റോര്‍ണി ജനറല്‍ മറുപടി നല്‍കി. നാളെ ബി.ജെ.പിക്ക് നിര്‍ണായകമാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW