Thursday, November 15, 2018 Last Updated 24 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 09.45 AM

ആദിത്യനെയും ചിതയില്‍ വച്ചു ഇനി ഞാന്‍ ഒന്നു കരഞ്ഞോട്ടെ... പഴനിയിലെ വാഹനാപകടത്തില്‍ മക്കളെയും മാതാപിതാക്കളെയും നഷ്ട്ടപ്പെട്ട ജിനു വിതുമ്പലോടെ ചോദിച്ചു

uploads/news/2018/05/217704/6.jpg

കോട്ടയം : ലോകത്തെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യന്‍ താനായിരിക്കുമെന്ന ജിനുവിന്റെ വാക്കുകള്‍ക്കു മുമ്പില്‍ ആര്‍ക്കും മറുപടിയില്ല. ഒരാഴ്‌ചമുമ്പ്‌ കോരുത്തോട്ടിലെ വീട്ടില്‍ ജിനുവിനൊപ്പം എല്ലാവരുമുണ്ടായിരുന്നു. ഇനി ഭാര്യ മായ മാത്രം കൂട്ട്‌. കഴിഞ്ഞ ചൊവ്വാഴ്‌ച പഴനിയിലുണ്ടായ അപകടത്തിലാണ്‌ പിതാവ്‌ ശശിയും മാതാവ്‌ വിജയമ്മയും അരുമമക്കളായ അഭിജിത്തും ആദിത്യനുമില്ലാതായത്‌. മാതാപിതാക്കളും മകന്‍ അഭിജിത്തുമാണ്‌ ആദ്യം പോയത്‌. പരുക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ആദിത്യന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ജിനു.

അതും കൈവിട്ടുപോയതോടെ ആദിത്യനെയും ചിതയില്‍വച്ച്‌ ഇനി ഞാനൊന്നു കരയട്ടെ എന്നു പറഞ്ഞു കരഞ്ഞുവീണ ജിനുവിനൊപ്പം വിതുമ്പാനേ നാടിനുമായുള്ളു. വാഹനാപകടത്തില്‍ മാതാപിതാക്കള്‍ക്കും മക്കള്‍ക്കും പരുക്കേറ്റെന്ന വിവരവുമായാണു ജിനു അപകട സ്‌ഥലത്തേക്കു തിരിച്ചത്‌. യാത്രയ്‌ക്കിടെ ഒപ്പമുളളവരുടെ അടക്കിപ്പിടച്ച സംസാരം ജിനുവിന്റെ ആശങ്ക വര്‍ധിപ്പിച്ചു. എന്നാല്‍ ജിനുവിന്റെ ആവര്‍ത്തിച്ചുളള ചോദ്യത്തിനു ബന്ധുവായ സജിനി മാത്രമാണു മരിച്ചതെന്നാണു കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്‌. പിന്നീട്‌ ആശുപത്രി രജിസ്‌റ്റര്‍ ഉച്ചത്തില്‍ വായിച്ചപ്പോഴാണ്‌ മാതാപിതാക്കളും മൂത്തമകനും ഇനിയില്ലെന്ന സത്യം ജിനു തിരിച്ചറിഞ്ഞത്‌.

ഉറ്റവരുടെ മൃതദേഹവുമായി നാട്ടിലേക്കു തിരിക്കുമ്പോഴും പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന ഇളയമകന്‍ ആദിത്യന്‍ തിരികെവരുമെന്ന പ്രതീക്ഷയിലായിരുന്നു ജിനു. മാതാപിതാക്കളുടെയും അഭിജിത്തിന്റെയും അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ജിനുവും മായയും തമിഴ്‌നാട്ടിലെ ആശുപത്രിയിലേക്ക്‌ ഓടിയെത്തിയെങ്കിലും പ്രതീക്ഷ അസ്‌ഥാനത്തായി. രണ്ടു ദിവസം മുമ്പ്‌ മൂന്നുപേരുടെ മൃതദേഹവുമായിവന്ന വഴിയെതന്നെ ഇളയമകന്റെ മൃതദേഹവുമായി ജിനുവിനു വീണ്ടും വരേണ്ടിവന്നു. കോരുത്തോട്‌ സി.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരനാണു ജിനു സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയാണു മായ. ഇരുവര്‍ക്കും അവധി കിട്ടാതിരുന്നതിലാണ്‌ പഴനിയാത്രയില്‍ നിന്നൊഴിവായത്‌.

Ads by Google
Thursday 17 May 2018 09.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW