Friday, August 17, 2018 Last Updated 37 Min 36 Sec ago English Edition
Todays E paper
Ads by Google
അനില്‍ പെരുന്ന
Thursday 17 May 2018 09.28 AM

പ്രണയിക്കുന്നവരെ അടുത്ത രണ്ട് ആഴ്ച കാത്തിരിക്കുന്നത്

uploads/news/2018/05/217702/5.jpg

പ്രണയജ്യോതിഷഫലം (മെയ് 16 - 30)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4 ) : - നിങ്ങളുടെ രാശിയില്‍ വളരെ അനുകൂല മായ പ്രണയ തരംഗങ്ങള്‍ കാണുന്നു. മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ബന്ധങ്ങള്‍ പുരോഗമിക്കും. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രണയബന്ധങ്ങള്‍ സഫലമായിത്തീരും. സന്തോഷകരമായ അനുഭവങ്ങള്‍ അനുസ്യൂതമുണ്ടാകും. വിവാഹ വിഷയ ത്തില്‍ വൈകാതെ തീരുമാനമുണ്ടാകും. സംഭാഷണത്തിലൂടെ പല സങ്കീര്‍ണ്ണവിഷയങ്ങളും പരിഹരിയ്ക്കപ്പെടും. അവിചാരിതമായ പല പ്രേമബന്ധങ്ങളും ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ രാശിവീഥിയില്‍ അപൂര്‍വ്വമായ ഒരു താരക യോഗം കാണുന്നു. ഇത് അപ്രതീക്ഷിതമായ ആനന്ദങ്ങള്‍ക്കു വഴിതെളിക്കുന്നതാണ്. പ്രേമസാഫല്യത്തിനായി ഒരു രാധാഗോപാലപൂജ നടത്തുന്നത് ഉത്തമം.

ഇടവം (കാര്‍ത്തിക 3/4 , രോഹിണി, മകയിരം 1/2 ) :- നിങ്ങളുടെ പ്രണയരാശി അത്ര കണ്ട് അനുകൂലമായി കാണുന്നില്ല. അപ്രതീക്ഷിതമായ തടസ്സങ്ങള്‍ പലതും ഉണ്ടാകാം. സംസാരത്തില്‍ ചില അപാകതകളും തെറ്റിദ്ധാരണകളും ഉണ്ടായേക്കാം. പ്രേമബന്ധ ത്തില്‍ വിള്ളലുകളും അകല്‍ച്ചയും സംഭവിക്കാതെ സൂക്ഷിക്കുന്നതു നന്നായിരിക്കും. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു യോഗം കാണുന്ന സ്ഥിതിയുണ്ട്. നിങ്ങളുടെ ബന്ധങ്ങളെ ഇത് ദോഷാത്മകമായി ബാധിച്ചേക്കാം. സംസാരത്തില്‍ വളരെ ആത്മനിയന്ത്രണവും മിതത്വവും ശീലിക്കേണ്ടത് ആവശ്യമായ കാലഘട്ടമാണ് ഇത്. സകല ദോഷനിവാരണത്തിനായി ഒരു നവഗ്രഹപൂജ നടത്തുക. രാജഗോപാല പൂജ നടത്തുന്നത് പ്രണയാഭിലാഷങ്ങള്‍ അനുകൂലമാക്കുന്നതിനു സഹായിക്കും. മറ്റു വിശ്വാസികള്‍ മാനസചക്ര പ്രാര്‍ത്ഥന നടത്തുക.

മിഥുനം (മകയിരം 1/2 , തിരുവാതിര, പുണര്‍തം 3/4 ) :- പ്രണയരാശി നിങ്ങള്‍ക്ക് ഇപ്പോള്‍ പൊതുവെ അനുകൂലമാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കും. പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കുന്നതിനു സാധ്യത. നിങ്ങളുടെ കര്‍മ്മമണ്ഡലത്തിലോ മറ്റു ജീവിതാന്വേഷണ വഴിയിലോ യാദൃശ്ചികമായി ഉടലെടുക്കുന്ന ഒരു സൗഹൃദം പ്രണയമായി മാറാവുന്നതാണ്. നിങ്ങളുടെ മനസ്സിന്റെ വിവിധങ്ങളായ ആഗ്രഹങ്ങളെ തിരിച്ചറിഞ്ഞ് അതു നേടുവാന്‍ സഹായമാവുന്ന ഒരു പുതിയ ആത്മബന്ധമോ ആചാര്യ ബന്ധമോ രൂപം കൊള്ളുന്നതിനു സാധ്യത കാണുന്നു. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിതമായ പ്രതിവിധി ചെയ്യുന്നത് ഉത്തമം. വെണ്‍പത്മരാഗക്കല്ല് ധരിക്കുന്നത് വളരെ ഗുണം ചെയ്യുമെന്ന് കാണുന്നു.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) :- നിങ്ങളുടെ പ്രണയരാശിയില്‍ അനുകൂല തരംഗമല്ല ഇപ്പോള്‍ കാണുന്നത്. അവിചാരിതമായ പല പ്രതിബന്ധങ്ങളും നേരിടേണ്ടി വന്നേക്കാം. തെറ്റിദ്ധാരണയുടെ ഫലമായി അകല്‍ച്ച ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. സംഭാഷണത്തിലെ അസ്വസ്ഥതകള്‍ അകല്‍ച്ചയിലേക്കും മാനസിക മായ അടുപ്പക്കുറവിലേക്കും നയിക്കാം. നന്നായി ആലോചിച്ചുമാത്രം സംസാരങ്ങള്‍ നടത്തുകയും ക്ഷിപ്രവികാരങ്ങളെ നിയന്ത്രിക്കുന്നതിന് ശ്രമിക്കുകയും ചെയ്യുക. ആരൂഢ രാശി ശരിയായി പരിശോധിപ്പിച്ചുമാത്രം കാര്യങ്ങള്‍ ചെയ്യുക. ദോഷപരിഹാരമായി ഒരു നവഗ്രഹശാന്തിബലി നടത്തുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ മാനസചക്ര പ്രാര്‍ത്ഥന ശീലിക്കുക. സമുദ്രനീലക്കല്ല ലോക്കറ്റിലാക്കി ധരിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4 ) :- പ്രണശരാശിയില്‍ ഗുണദോഷ സമ്മിശ്ര സ്ഥിതി കാണുന്നു. പലവിധ അസ്വസ്ഥതകള്‍ ഉണ്ടാകാം. അഭിപ്രായ വ്യത്യാസങ്ങളും ആശയ ക്കുഴപ്പങ്ങളും നിങ്ങളുടെ പ്രേമരാശിയില്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. ഇത് വാക്കു തര്‍ക്കത്തിലേയ്‌ക്കോ അകല്‍ച്ചയിലേക്കോ നീങ്ങാതെ സൂക്ഷിക്കുക. സംഭാഷണങ്ങളില്‍ മിതത്വും കരുതലും ഉണ്ടായിരിക്കുക. തികച്ചും അപ്രതീക്ഷികവും അവിചാരിതവുമായ ചില പ്രണയങ്ങള്‍ ഉടലെടുക്കുന്നതിനും ഇപ്പോള്‍ സാധ്യതയുണ്ട്. ഇതിന് പ്രായഭേദമില്ല. അതിനാല്‍ മധ്യപ്രായമെത്തിയവരിലും ഇപ്രകാരമൊരു പ്രണയമുണ്ടായേക്കാം. സര്‍വ്വകാര്യങ്ങളും അനുകൂലമാകുന്നതിനായി ത്രിപുരസുന്ദരീ പൂജ നടത്തുന്നത് ഉത്തമം.

കന്നി (ഉത്രം 3/4 , അത്തം, ചിത്തിര 1/2) :- പ്രേമരാശി പൊതുവെ അനുകൂലമാണ്. മനസ്സിന്റെ ആഗ്രഹങ്ങള്‍ സാധിക്കും. പ്രേമസാഫല്യയോഗം കാണുന്നു. ദീര്‍ഘകാല മായി വച്ചു പുലര്‍ത്തിയിരുന്ന പ്രണയങ്ങള്‍ സാഫല്യത്തിലെത്തുന്ന സന്ദര്‍ഭമാണിത്. സന്തോഷത്തിന്റെ നാളുകളാണ് വരുന്നത്. തീവ്ര പ്രണയങ്ങള്‍ ഒരുമിയ്ക്കലിന്റെ ആനന്ദത്തിനു വഴിമാറിക്കൊടുക്കുന്നതാണ്. നിങ്ങളുടെ രാശി മണ്ഡലത്തില്‍ വളരെ സവിശേഷമായ ഒരു സൗഭാഗ്യയോഗകല തെളിയുന്നുണ്ട്. ഇത് പൂര്‍ണ്ണതയിലെത്തിയാല്‍ സര്‍വ്വാഭീഷ്ടസിദ്ധി നിശ്ചിതമാകുന്നു. സകല പ്രണയാഭിലാഷങ്ങളും പൂര്‍ണ്ണതയിലെത്തുന്നതിനും ദാമ്പത്യപുഷ്ടിക്കുമായി ഒരു മംഗളഗൗരീപൂജ നടത്തുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തി മുക്താഫലം ധരിക്കുക.

തുലാം (ചിത്തിര 1/2 , ചോതി, വിശാഖം 3/4 ) :- പ്രണയരാശി അനുകൂലമല്ല. പ്രേമകാര്യങ്ങളില്‍ മന്ദത അനുഭവപ്പെടാം. പൊതുവെ ഉത്സാഹക്കുറവും മനഃക്ലേശവും താല്‍പ്പര്യ ക്കുറവും അനുഭവപ്പെടുന്നതിനു സാധ്യത കാണുന്നു. ഏതു കാര്യത്തിലും വളരെ ജാഗ്രത പാലിക്കുക. സംസാരത്തില്‍ പാരുഷ്യം കലരാതിരിക്കുവാന്‍ പ്രണേതാക്കള്‍ ശ്രദ്ധിച്ചുകൊള്ളുക. ചെറിയ ആശയ വ്യത്യാസം പോലും സംസാരിച്ച് വലുതാവാനുള്ള സാധ്യതയുണ്ട്. രാശിമണ്ഡലത്തില്‍ പൊതുവെ ദോഷകരമായ താരകയോഗങ്ങള്‍ രൂപം കൊള്ളുന്നു. നിങ്ങളുടെ സമഗ്രമായ രാശിവിചിന്തനം നടത്തി, ഉചിതമായ പ്രതിവിധി ചെയ്യുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ നവീകരണ പ്രാര്‍ത്ഥന നടത്തുന്നത് ശീലമാക്കുക.

വൃശ്ചികം (വിശാഖം 1/4 , അനിഴം, കേട്ട) :- ഉദ്ദേശിക്കുന്ന വിധത്തില്‍ പ്രണയകാര്യങ്ങള്‍ മുമ്പോട്ടു പോകുന്നതിനു തടസ്സമുണ്ടാകും. അപ്രതീക്ഷിതമായ എതിര്‍പ്പുകളോ മറ്റു വിപരീത സാഹചര്യങ്ങളോ ഉണ്ടാകുന്നതിനു സാധ്യത കാണുനന്നു. വിഷമകരമായ അന്തരീക്ഷം പ്രണയത്തെച്ചൊല്ലി കുടുംബത്തിലുണ്ടായേക്കാം. ജീവിതത്തില്‍ പലവിധ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനു സാധ്യതയുള്ള സന്ദര്‍ഭമായതിനാല്‍ ശ്രദ്ധ പാലിക്കുക. രാശിവീഥിയില്‍ കാണുന്ന പ്രതികൂല യോഗങ്ങള്‍ നിങ്ങളുടെ ബന്ധങ്ങളെ ബാധിച്ചേക്കാം. ദോഷനിവാരണത്തിനായി സമ്പൂര്‍ണ്ണരാശിസ്ഥിതി ചിന്തിച്ച് ഉചിതമായ പ്രതിവിധികള്‍ ചെയ്യേണ്ടതാണ്. തല്‍ക്കാല പരിഹാരമായി ലക്ഷ്മീനാരായണപൂജ നടത്തുക. സമുദ്രനീലക്കല്ല ധരിക്കുന്നത് ഭാഗ്യപ്രദമാകുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4 ) :- പ്രണയരാശിയില്‍ അനുകൂല സമയമായി കാണുന്നു. ബന്ധങ്ങളില്‍ കൂടുതല്‍ ഉണര്‍വ്വുണ്ടാകും. അവിചാരിതമായ നേട്ടങ്ങള്‍ ജീവിത്തിലുണ്ടാകും. വിവാഹാലോചനകളില്‍ തീരുമാനമുണ്ടാകും. ദീര്‍ഘകാലമായി നിലനിന്നിരുന്ന പ്രണയങ്ങള്‍ സാഫല്യത്തിലെത്തും. പ്രേമകാലത്തെ ആശങ്കകളും അസ്വസ്ഥതകളും മാറുകയും ഒന്നാകലിന്റെ ആനന്ദം വന്നുചേരുകയും ചെയ്യും. രാശി മണ്ഡലത്തില്‍ തികച്ചും സൗഭാഗ്യകരമായ ഒരു താരകയോഗമാണ് കാണുന്നത്. നിങ്ങള്‍ക്ക് ജീവിതത്തില്‍ അപ്രതീക്ഷിതമായ ആനന്ദവും സന്തോഷവും പകര്‍ന്നു തരുന്നതിന് ഇത് കാരണമാകുന്നു. ദോഷശാന്തിയും അഭീഷ്ടസിദ്ധിയും ലഭിക്കുവാന്‍ രാജഗോപാലപൂജ നടത്തുക.

മകരം (ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :- പലവിധ തടസ്സങ്ങള്‍ പ്രേമരാശിയില്‍ ഉണ്ടാകും. പുറമെ നിന്നുള്ള ചില എതിര്‍പ്പുകള്‍ പ്രതിബന്ധമായി വന്നേക്കാം. കുടുംബാന്തരീക്ഷത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചേക്കാം. വിപരീത സാഹചര്യങ്ങള്‍ പലവിധത്തില്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. കുടുംബങ്ങള്‍ തമ്മിലുണ്ടാകുന്ന തെറ്റിദ്ധാരണ വിവാഹബന്ധത്തെപ്പോലും പ്രതികൂലമായി ബാധിക്കാവുന്ന സമയമാണ്. അതിനാല്‍ വളരെയധികം ക്ഷമയും സഹനവും ശീലിക്കേണ്ടതായ ഘട്ടമാണ്. ദോഷപരിഹാരമായി ഒരു ഐകമത്യ സൂക്ത പൂജ നടത്തുന്നത് വളരെ ഉത്തമമായി കാണുന്നു. മറ്റു വിശ്വാസികള്‍ മാനസചക്ര പ്രാര്‍ത്ഥന നടത്തുക.

കുംഭം (അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി 3/4 ) :- പ്രേമരാശിയില്‍ അനുകൂല ഫലങ്ങള്‍ കാണുനന്നു. ഉദ്ദേശ്യരീതിയില്‍ ബന്ധങ്ങള്‍ പുരോഗമിക്കും. അനുകൂലമായ അന്തരീക്ഷ ത്തില്‍ ജീവിതം സന്തോഷകരമാകും. ദീര്‍ഘകാലത്തെ പ്രണയം സഫലമായിത്തീരുന്ന സാഹചര്യമുണ്ടാകും. നിങ്ങളുടെ ഇഷ്ടമനുസരിച്ച് വിവാഹബന്ധങ്ങള്‍ വന്നു ചേരുന്ന താണ്. രാശി മണ്ഡലത്തില്‍ വളരെ അസുലമായ ഒരു രാജയോഗകല കാണുന്നു. ഇത് പുഷ്ടി പ്രാപിച്ചാല്‍ അത് ബന്ധങ്ങള്‍ക്കെല്ലാം വളരെ ഗുണകരമാകുന്നതാണ്. സര്‍വ്വാഭീഷ്ടസിദ്ധിക്കും ബന്ധങ്ങളുടെ പൂര്‍ണ്ണതയ്ക്കുമായി ഒരു ഉമാമഹേശ്വരപൂജ നടത്തുന്നത് ഉത്തമമായി കാണുന്നു. കൂടാതെ വെണ്‍പത്മരാഗക്കല്ല് ധരിക്കുന്നതും ശുഭം.

മീനം (പൂരുരുട്ടാതി 1/4 , ഉതൃട്ടാതി, രേവതി) :- കാര്യതടസ്സങ്ങള്‍ പലതും ഉണ്ടാകാം. പ്രണയരാശിയില്‍ അനുകൂലഭാവമല്ല കാണുന്നത്. അതിനാല്‍ ബന്ധങ്ങളില്‍ അസ്വസ്ഥതകളോ വിള്ളലുകളോ വീഴുന്നതിനു സാധ്യതകള്‍ കാണുന്നു. സംഭാഷണത്തില്‍ ഉണ്ടാകുന്ന അസ്വസ്ഥതയോ തെറ്റിദ്ധാരണയോ നിങ്ങളുടെ ബന്ധത്തില്‍ അരോചകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷപൂര്‍ണ്ണമായ ഒരു യോഗസ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. ഇത് നിങ്ങളുടെ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനു സാധ്യതയുള്ളതിനാല്‍ സമഗ്രമായ രാശിചിന്ത ചെയ്ത് പരിഹാരം നടത്തുക.

അനില്‍ പെരുന്ന - 9847531232

Ads by Google
അനില്‍ പെരുന്ന
Thursday 17 May 2018 09.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW