Saturday, May 19, 2018 Last Updated 5 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 09.27 AM

സ്വകാര്യ ജീവിതത്തിലേയ്ക്ക് ഒളിഞ്ഞു നോക്കി ചീത്ത വിളിക്കുന്നവരോട് ആഞ്ഞടിച്ച് സോനം കപൂര്‍: തസ്ലീമ നസ്രിന്റെ വായടപ്പിച്ചു

uploads/news/2018/05/217701/ahuja.jpg

മുംബൈ: വിവാഹ ശേഷവും പാപ്പരാസികള്‍ സോനം കപൂറിനെയും ആനന്ദ് അഹൂജയേയും പിന്തുടരുകയാണ്. ദീര്‍ഘ നാളായി പ്രണയത്തിലായിരുന്ന ഇരുവരും ബോളിവുഡ് അടുത്തിടെ കണ്ട ഏറ്റവും വലിയ വിവാഹാഘോഷങ്ങളിലൂടെ ഒന്നായി. എന്നാല്‍ മറ്റു ചിലര്‍ക്ക് സ്വന്തം ജീവിതത്തേക്കാള്‍ താല്‍പ്പര്യം മറ്റുള്ളവരുടെ ജീവിതത്തില്‍ കയറി അഭിപ്രായം പറയുന്നതിലായതിനാല്‍ സോനത്തിനെതിരേയും വിവാദങ്ങള്‍ വന്നു. എഴുത്തുകാരി തസ്ലീമ നസ്രിനായിരുന്നു ആദ്യം രംഗത്തെത്തിയത്.

വിവാഹത്തിന് പിന്നാലെ സോനം പേരില്‍ ഭര്‍ത്താവിന്‍െ്‌റ പേരും ചേര്‍ത്തതാണ് പ്രശ്‌നമായത്. മറ്റു സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സോനം കപൂര്‍ അഹൂജ എന്നും ഇന്‍സ്റ്റഗ്രാമില്‍ സോനം കെ അഹൂജ എന്നുമാക്കി. ഫെമിനിസ്റ്റ് വക്താവായ സോനം ഇത് ചെയ്യരുതായിരുന്നെന്ന് തസ്ലിമ നസ്രിന്‍ പറഞ്ഞു. സോനം പേര് മാറ്റിയതു പോലെ ആനന്ദ് എന്തുകൊണ്ട് മാറ്റുന്നില്ലെന്നും തസ്ലീമ ചോദിച്ചോടെ സംഭവം വിവാദമായി.

എന്നാല്‍ ഇതിന് കൃത്യമായി മറുപടി നല്‍കി സോനം തന്നെ രംഗത്തെത്തി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോനം നിലപാട് വ്യക്തമാക്കിയത്. 'ഞങ്ങള്‍ ഒരുപാടു കാലമായി പ്രണയത്തിലായിരുന്നു. ഏറെ ആലോചിച്ച ശേഷമാണ് ഈ തീരുമാനം എടുത്തത്. ഫെമിനിസം എന്താണെന്ന് അവര്‍ക്ക് അറിയില്ലെങ്കില്‍ നെറ്റില്‍ തിരഞ്ഞ് അവരതിന്റെ അര്‍ത്ഥമെന്തെന്ന് ആദ്യം മനസ്സിലാക്കട്ടെ. പിന്നെ ആനന്ദ് പേര് മാറ്റിയില്ലെന്ന് ഇവര്‍ എങ്ങനെ പറയുന്നു' എന്ന് സോനം ചോദിച്ചു. ഇതോടെ ആനന്ദിന്റെ അക്കൗണ്ടുകള്‍ പരിശോധിച്ചവര്‍ ആനന്ദ് എസ് അഹൂജ എന്ന പുതിയ പേര് കണ്ടു. ഇതോടെ വിമര്‍ശിക്കാന്‍ വന്നവരുടെ വായടഞ്ഞു.

Ads by Google
Thursday 17 May 2018 09.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW