Thursday, January 24, 2019 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 09.24 AM

ഒടുവില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ; കര്‍ണാടകത്തില്‍ നാടകം തുടരുന്നു ; ​ശക്തമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ്

uploads/news/2018/05/217699/pledge.jpg

ബംഗലുരു: മാറിമറിഞ്ഞ നാടകീയ രംഗങ്ങള്‍ക്കും അര്‍ദ്ധരാത്രിയില്‍ മണിക്കൂറുകള്‍ നീണ്ട നിയമപോരാട്ടത്തിനും ഒടുവില്‍ ബിജെപി നേതാവ് യെദ്യുരപ്പ കര്‍ണാടകാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ രാവിലെ 9 മണിയോടെ ഗവര്‍ണര്‍ വാജു ഭായ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. യെദ്യൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. കര്‍ണാടകയുടെ 22 ാം മുഖ്യമന്ത്രിയായിട്ടാണ് യെദ്യൂരപ്പ സ്ഥാനമേറ്റത്. ഭരിക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷം 112 ആണെന്നിരിക്കെ 104 സീറ്റുകളുമായാണ് ബിജെപി സര്‍ക്കാരുണ്ടാക്കിയിരിക്കുന്നത്.

ഇന്നലെ സര്‍ക്കാര്‍ രൂപീകരിക്കാനും ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനും ആവശ്യപ്പെട്ട് ഇന്നലെ യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് ഗവര്‍ണര്‍ രാത്രി അനുമതി നല്‍കുകയായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേസമയം കര്‍ണാടകത്തില്‍ നാടകം തുടരുകയാണ്. ഇന്നലെ രാത്രി യെദ്യുരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങ് സ്‌റ്റേ ചെയ്യണമെന്നും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സത്യപ്രതിജ്ഞ സ്‌റ്റേ ചെയ്യാനുള്ള ഹര്‍ജി കോടതി തള്ളി.

വരും ദിവസങ്ങളില്‍ ഏഴുപേരുടെ പിന്തുണ യെദ്യൂരപ്പ എങ്ങിനെ കാണിക്കുമെന്ന ആകാംഷയിലാണ് രാജ്യം. യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ച കോടതി ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം നല്‍കിയ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ നാളെ സുപ്രീംകോടതി വാദം കേള്‍ക്കും. ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം 15 ല്‍ നിന്നും ഏഴാക്കി കുറയ്ക്കണമെന്ന് കോണ്‍ഗ്രസ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 116 സീറ്റുകള്‍ ഉണ്ടെന്നിരിക്കെയാണ് ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചത്. അനേകം ബിജെപി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ അനീതി കാട്ടിയെന്ന ശക്തമായ പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ്.

Ads by Google
Thursday 17 May 2018 09.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW