Saturday, February 23, 2019 Last Updated 24 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 09.08 AM

20 വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തു, രോഗിയായി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയ്ക്കു വേണ്ട: സംസാരശേഷി നഷ്ടമായ പ്രവാസിയെ ഭാര്യ പെരുവഴിയില്‍ ഉപേക്ഷിച്ചു

uploads/news/2018/05/217697/2.jpg

അഞ്ചല്‍: ഭാര്യാവീട്ടില്‍ നിന്നും ഇറക്കിവിട്ട രോഗിയായ പ്രവാസിക്ക് ഒടുവില്‍ ഗാന്ധിഭവനില്‍ അഭയം.അറയ്ക്കല്‍ വടക്കതില്‍ വീട്ടില്‍ സുധീന്ദ്ര(55)നെയാണ് അഞ്ചല്‍ പോലീസ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഇരുപതുവര്‍ഷം ഗള്‍ഫിലായിരുന്ന സുധീന്ദ്രന്‍ അസുഖബാധിതനായാണു നാട്ടിലെത്തിയത്. ഗള്‍ഫിലായിരുന്ന സമയം ലോണ്‍ എടുക്കാനെന്ന വ്യാജേന ഭാര്യ മുക്തിയാറിന്റെ മറവില്‍ നാട്ടിലുണ്ടായിരുന്ന 25 സെന്റ് സ്ഥലവും വീടും വിറ്റു. കൂടാതെ പണമായി ലക്ഷങ്ങളും.

അടുത്തിടെ ഹൃദയസംബന്ധമായ അസുഖവും സ്‌ട്രോക്കും പിടിപ്പെട്ടതോടെ ഭാര്യക്കും മക്കള്‍ക്കും അനഭിമതനായി. അസുഖത്തെ തുടര്‍ന്നു സംസാരശേഷി നഷ്ടമായ നിലയിലായ സുധീന്ദ്രനെ ഓട്ടോയില്‍ കയറ്റി തടിക്കാടുള്ള ഒരു ബന്ധുവിടിനു സമീപം ഇറക്കിവിടുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് ഇയാളെ അഞ്ചല്‍ പോലീസില്‍ എത്തിക്കുകയും എസ്.ഐ പി.എസ് രാജേഷ് സുധീന്ദ്രന്റെ ഭാര്യ അജിതകുമാരിയെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി കൂടെ വിടുകയുംചെയ്തു. വീണ്ടും ഓട്ടോയില്‍ കയറ്റി വഴിയില്‍ ഇറക്കിവിടാന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്ത ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

Ads by Google
Thursday 17 May 2018 09.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW