Saturday, May 19, 2018 Last Updated 32 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 02.31 AM

കേരളാ എന്‍ജിനീയറിങ്‌ എന്‍ട്രന്‍സ്‌-2018 ഓണ്‍ലൈനായി 21 വരെ അപേക്ഷിക്കാം

uploads/news/2018/05/217684/v2.jpg

കോട്ടയം: അഡ്‌മിഷന്‍ സൂപ്പര്‍ വൈസറി കമ്മറ്റിയുടെ നേതൃത്വത്തില്‍ കേരളാ എന്‍ജിനീയറിങ്‌ കോളജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷനിലെ അംഗങ്ങളായ കേരളത്തിലെ സ്വകാര്യ സ്വാശ്രയ കോളജുകളില്‍ 2018-19 ല്‍ മാനേജ്‌മെന്റ്‌ സീറ്റില്‍ പ്രവേശനം നേടാന്‍ യോഗ്യത കല്‍പ്പിക്കുന്ന കേരളാ എന്‍ജിനീയറിങ്‌ എന്‍ട്രന്‍സി(കെ.ഇ.ഇ 2018)ലേക്ക്‌ ഓണ്‍ലൈനായി അപേക്ഷിക്കാം.
കേരളത്തിലെ 14 ജില്ലാ കേന്ദ്രങ്ങളിലും 27 നാണ്‌ പരീക്ഷ. എന്‍ജിനീയറിങ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്റെ www.ksfecma.com എന്ന വെബ്‌സൈറ്റില്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
250 രൂപയാണു പരീക്ഷാ ഫീസ്‌. കേരളാ എന്‍ട്രന്‍സ്‌ കമ്മിഷന്‍ നടത്തുന്ന എന്‍ജിനീയറിങ്ങ്‌ എന്‍ട്രന്‍സ്‌ പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കാന്‍ പറ്റാത്തവര്‍ക്കും യോഗ്യത നേടാത്തവര്‍ക്കും ഈ വര്‍ഷം എന്‍ജിനീയറിങ്ങിനു ചേരാന്‍ ഒരവസരം കൂടിയാണിത്‌. നിലവിലെ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനമനുസരിച്ചു കേരളത്തില്‍ എന്‍ജിനീയറിങ്ങിനു മാനേജ്‌മെന്റ്‌ സീറ്റില്‍ അഡ്‌മിഷന്‍ നേടാന്‍ 2018 KEAM, KEE, JEE
എന്നീ പരീക്ഷകളില്‍ ഏതിലെങ്കിലും നിര്‍ബന്ധമായും യോഗ്യത നേടിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഏറ്റുമാനൂരുള്ള മംഗളം എന്‍ജിനീയറിങ്‌ കോളജുമായി 9895010120, 04812710120 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Ads by Google
Thursday 17 May 2018 02.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW