Saturday, July 21, 2018 Last Updated 3 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 07.52 PM

ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി ബിജെപി എംപിമാര്‍

congress, tapping phones

ബംഗളുരു: തങ്ങളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി ബി.ജെ.പി എംപിമാര്‍ രംഗത്ത്. ലോക്‌സഭാ സ്പീക്കര്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്കും ഇക്കാര്യം അറിയിച്ച് എംഎല്‍എമാര്‍ കത്തയച്ചു. ഇതിനിടെ കേന്ദ്ര നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ബി.ജെ.പി വീണ്ടും യോഗം ചേര്‍ന്നു.

അതേസമയം കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ഏത് പാര്‍ട്ടിയെ ക്ഷണിക്കണമെന്ന കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷം തീരുമാനമെന്ന് ഗവര്‍ണര്‍ അറിയിച്ചു. 117 പേരുടെ പിന്തുണക്കത്തു ഗവര്‍ണര്‍ക്ക് നല്‍കിയെന്ന് കുമാരസ്വാമി വ്യക്തമാക്കി. ഭരണഘടനാ പ്രകാരം തീരുമാനം എടുക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായും പരമേശ്വര വ്യക്തമാക്കി. സുപ്രീം കോടതി വിധി പ്രകാരമായിരിക്കും തീരുമാനമെടുക്കുകയും ഗവര്‍ണര്‍ അറിയിച്ചു.

അതിനിടെ രാഷ്ര്ടീയ കുതിരക്കച്ചവടത്തിന് ബി.ജെ.പി തയ്യാറെടുക്കുന്നതിനിടെ രാജ് ഭവന് മുന്നില്‍ ബി.ജെ.പിക്കെതിരെ ജെ.ഡി.എസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഗേറ്റിന് മുന്നില്‍ തടിച്ച് കൂടിയ പ്രവര്‍ത്തകര്‍ ബി.ജെ.പിക്കെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി. ഗവര്‍ണറെ കാണാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ രാജ്ഭവനിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു.

ഗവര്‍ണറും ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രി കൂട്ടുനില്‍ക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ ആദ്യം വിളിക്കേണ്ടിയിരുന്നത് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തെ ആയിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഗവര്‍ണര്‍ രാഷ്ര്ടീയം കളിച്ചാല്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

Ads by Google
Wednesday 16 May 2018 07.52 PM
Ads by Google
Loading...
LATEST NEWS
TRENDING NOW