Monday, July 09, 2018 Last Updated 36 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 03.12 PM

മകളെ പ്ലാസ്റ്റിക് കവറിലാക്കി വില്‍ക്കാന്‍ ശ്രമിച്ച അച്ഛന്‍ പിടിയില്‍

uploads/news/2018/05/217494/new-born.jpg

ചണ്ഡിഗഡ് : ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള മകളെ പ്ലാസ്റ്റിക് കവറിലാക്കി വില്‍ക്കാന്‍ ശ്രമിച്ച അച്ഛന്‍ പിടിയില്‍. ജസ്പാല്‍ സിങ് എന്നയാളാണ് തന്നെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്.

തനിക്ക് ഒരു ആണ്‍കുഞ്ഞ് ഉണ്ടായെന്നും അതിനെ വില്‍ക്കാന്‍ തയ്യാറാണെന്നും പറഞ്ഞ് മൊഹാലിയിലെ ഫേസ് സിക്‌സ് സിവില്‍ ആശുപത്രിയിലാണ് ഇയാള്‍ എത്തിയത്. കുഞ്ഞ് എവിടെയെന്ന് ചോദിച്ചപ്പോഴാണ് കയ്യിലുള്ള പ്ലാസ്റ്റിക് കൂട് ഇയാള്‍ തുറന്നു കാണിച്ചത്.

ഉടന്‍ തന്നെ കുഞ്ഞിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഛര്‍ദ്ദിച്ച് അവശ നിലയിലായിരുന്ന കുഞ്ഞ് ഇനിയും അപകട നില തരണം ചെയ്തിട്ടില്ല. ആണ്‍കുഞ്ഞാണ് എന്നു പറഞ്ഞ് ഇയാള്‍ നല്‍കിയത് പെണ്‍കുഞ്ഞിനെ ആയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

അതേസമയം, ഭാര്യയുടെ അറിവോടെയാണ് കുഞ്ഞിനെ വില്‍ക്കാന്‍ തയ്യാറായതെന്നും ഭാര്യയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താണ് കുഞ്ഞിനെ വില്‍ക്കുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW