Wednesday, June 19, 2019 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 02.17 PM

അനുഷ്‌കാശര്‍മ്മ എന്നെ രക്ഷപ്പെടുത്തി - പ്രാച്ചി തെഹ്‌ലന്‍

uploads/news/2018/05/217471/CiniINWPrachiTehlan160518a.jpg

ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ പ്രാച്ചി തെഹ്‌ലന്‍ ഇന്ന് ബോളിവുഡ് സിനിമയിലെ താരരാജ്ഞിയാണ്. ഇവരുടെ കൈവശം തല്‍സമയം എട്ട് ടെലിവിഷന്‍ സീരിയലും നാല് സിനിമകളും ഉണ്ട്. നാല് സിനിമകളിലും പ്രാച്ചി നായികാസ്ഥാനം അലങ്കരിക്കുന്നു.

ആറടി ഉയരമുള്ള അഴകാര്‍ന്ന രൂപം. 2010-ല്‍ ഇന്ത്യന്‍ നെറ്റ്‌ബോള്‍ ടീമിനെ കോമണ്‍വെല്‍ത്ത് മത്സരത്തിലേക്ക് നയിച്ചതോടൊപ്പം 2011-ല്‍ പ്രാച്ചി ദക്ഷിണേഷ്യാ സമുദ്രതീരത്തെ മത്സരക്കളിയില്‍ ആദ്യവിജയം നേടിത്തരികയും ചെയ്തു.

ഒപ്പം സിങ്കപ്പൂര്‍, മലേഷ്യാ എന്നീ രാജ്യങ്ങളിലേക്ക് ടീമിനെ നയിച്ചു വിജയങ്ങള്‍ കൊയ്തുകൂട്ടുകയുണ്ടായി. ബോംബെ വാസിയായ പ്രാച്ചി തന്റെ പൊടുന്നനെയുള്ള മാറ്റത്തിന്റെ കാരണങ്ങളെക്കുറിച്ച് പറയുകയാണ്.

? കായിക താരമായി ജ്വലിച്ചിരുന്ന നിങ്ങള്‍ ബോളിവുഡ് സിനിമാതാരമായി മുന്നേറിയത് എങ്ങനെ


ഠ എല്ലാം ഫേസ്ബുക്ക് മായമെന്ന് പറയാം. 2010-ല്‍ നടന്ന കോമണ്‍വെല്‍ത്ത് മത്സരങ്ങളില്‍ ഇന്ത്യന്‍ നെറ്റ്‌ബോള്‍ ടീമിന്റെ നേതൃത്വം എനിക്കായിരുന്നു. ആ സിമയങ്ങളില്‍ ഇന്ത്യന്‍ ടീമിനെക്കുറിച്ചും എന്റെ കളിയെക്കുറിച്ചും ഫേസ്ബുക്കില്‍ വെളിപ്പെടുത്താനായി ഒരു പ്രത്യേക പേജ് തുടങ്ങി.

എന്റെ പരിശീലന വീഡിയോകള്‍, മത്സരദൃശ്യങ്ങളൊക്കെ ആ പേജില്‍ നിറഞ്ഞുകൊണ്ടിരുന്നു. ഇത് കാണാനിടയായ ചില ബോളിവുഡ് സംവിധായകര്‍ അടിക്കടി ഞാനുമായി ബന്ധപ്പെടാന്‍ തുടങ്ങി. ഞാന്‍ അവരുടെയൊകെക സിനിമകളില്‍ അഭിനയിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നുത്. അങ്ങനെയായിരുന്നു ഹിന്ദി ടെലിവിഷനുകളിലും സിനിമകളിലും അഭിനയിക്കാന്‍ സാധിച്ചത്.

? സ്‌പോര്‍ട്‌സ്, സീരിയല്‍ ഇവ രണ്ടില്‍ ഏതാണ് നിങ്ങളെ പരിഭ്രമിച്ചത്.


ഠ ഷൂട്ടിങ്ങില്‍, സ്റ്റാര്‍ട്ട്, ആക്ഷന്‍ എന്നു പറഞ്ഞുകഴിയുമ്പോള്‍ മനസില്‍ ഒരുതരം പരിഭ്രമം ഉണ്ടാകാറുണ്ട്. അതേസമയം കളിക്കളത്തില്‍ എതിരാളികളെ നേരിടുമ്പോള്‍ അങ്ങനെയൊരു പരിഭ്രമം തോന്നാറില്ല. പക്ഷേ ക്യാമറയ്ക്കു മുമ്പില്‍ ഒത്തിരി ഭയപ്പാടുകള്‍ സംഭവിക്കാറുണ്ട്.

? നിങ്ങളുടെ ഉയരത്തിന് യോജിച്ച കഥാനാകന്മാരെ എങ്ങനൊണ് തെരഞ്ഞാറ്.


ഠ എടിക്ക് ആറടി ഉയരമാണ്. പക്ഷേ ബോളിവുഡ്ഡിലെ ചില നടന്മാര്‍ക്ക് എന്നെക്കാള്‍ നല്ല ഉയരമാണ്. അതുകൊണ്ട് അഭിനയത്തിന്റെ കാര്യത്തില്‍ ഉയരം ഒരു തടസമാകുന്നില്ല.

? കായിക വിനോദം, അഭിനയം ഇവ രണ്ടിലുമുള്ള വ്യത്യാസം.


ഠ ദേശീയമത്സരങ്ങളില്‍ സ്വര്‍ണം നേടുകയുണ്ടായി. അതാരും അത്രകണ്ട് ശ്രദ്ധിച്ചില്ല. മനഃപൂര്‍വം ശ്രദ്ധിച്ചില്ല എന്നു വേണമെങ്കില്‍ പറയാം. 2011-ല്‍ തെക്കേ ആഫ്രിക്കയിലും തുടര്‍ന്ന് തെക്കന്‍ ഏഷ്യയിലും നടന്ന മത്സരങ്ങളിലും പങ്കെടുത്ത് ഇന്ത്യക്ക് ഞാന്‍ വിജയം നേടിക്കൊടുക്കുകയുണ്ടായി.

കോമണ്‍വെല്‍ത്ത് മത്സരങ്ങളില്‍ ജയിക്കാന്‍ ഞാന്‍ജീവന്മരണ പോരാട്ടത്തിലായിരുന്നു. എങ്കിലും ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ ഞങ്ങളില്‍ പതിഞ്ഞില്ല.

ഇങ്ങനെ ഒരുപാട് വിഷമവൃത്തങ്ങളില്‍ പെട്ടു വളര്‍ന്ന എനിക്ക് അഭിനയം വമ്പിച്ച സ്വീകരണമാണ് തന്നത്. സീരിയലില്‍ അഭിനയിച്ച് തുടങ്ങിയതു മുതല്‍ എന്റെ ഫോണ്‍ സദാ ശബ്ദിച്ചു കൊണ്ടിരിക്കുന്നു. 'നിങ്ങളുടെ അഭിനയം ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു.

uploads/news/2018/05/217471/CiniINWPrachiTehlan160518.jpg

നിങ്ങള്‍ അതീവ സുന്ദരിയാണ് എന്നൊക്കെയാണ് അവര്‍ തരുന്ന സന്ദേശങ്ങള്‍. എനിക്കത് എന്തെന്നില്ലാത്ത പ്രചോദനാണ് കിട്ടുന്നത്. പക്ഷേ എന്നെപ്പോലുള്ള കായികതാരങ്ങളെ അവഗണിക്കുന്ന ഈ മനോഭാവം മാറണം.

? കായിക മത്സരങ്ങളില്‍ വിലമതിക്കാനാവാത്ത സമ്മാനങ്ങള്‍ നേടിയിട്ടുണ്ടല്ലോ. അതൊക്കെ നല്ല ഒരു ഉദ്യോഗം ലഭിക്കാന്‍ പര്യാപ്തമായിരുന്നില്ലെ.


ഠആയിരുന്നു പക്ഷേ ഇവിടെ അര്‍ഹതയ്ക്കും ഔദാര്യത്തിനും വലിയ ക്ഷാമമാണ്. ഒരുപക്ഷേ പത്തുപേരുടെ കാലുപിടിച്ചാല്‍ എന്നെപ്പോലെ കഴിവുള്ള ഒരു കായിക താരത്തിന് ഒരു ക്ലര്‍ക്ക് പണി കിട്ടും. ഇന്ത്യന്‍ ജനതയും കായികമേഖലയിലുള്ള ഒരു വിഭാഗം ആള്‍ക്കാരും കൂടി ഒരു പ്രത്യേക കളിക്ക് പ്രാധാന്യം കൈാടുത്ത് അതും കൊട്ടിഗ്‌ഘോഷിച്ചു നടപ്പാണ്. മറ്റു കായിക വിനോദങ്ങള്‍ ഇക്കൂട്ടര്‍ക്ക് പുച്ഛമാണ്.

? അഭിനയജീവിതത്തിലെ അനുഭവം.


ഠ അലസത, മറ്റുള്ളവരെ കുറ്റം പറയുന്ന സ്വഭാവം, ലജ്ജ, ഭയം, ഇതൊക്കെ ഒഴിവായി കിട്ടും

? ഇനിയുള്ള കാലങ്ങളില്‍ നിങ്ങള്‍ അഭിനേത്രിയാണോ, കായികതാരമാണോ.


ഠ വനിതകളാ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരഭിനേത്രിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനു വേണ്ടി ചില സംവിധായകരോട് സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തുവരുന്നു.

മാത്രമല്ല, വലിയ ആര്‍ഭാടങ്ങളും പരസ്യങ്ങളും കൂടാതെ ഒത്തിരി വനിതാ കായികതാരങ്ങള്‍ ഇന്ത്യയുടെ യശഃസ്സ് നേടിക്കൊടുത്തിട്ടുണ്ട്. അവരുടെയൊക്കെ ലിസ്റ്റ് തയാറാക്കി വരുകയാണ്. എന്റെ ഈ സ്വപ്നം ഫലിക്കുമെങ്കില്‍ .... ഞാനവര്‍ക്കു വേണ്ടി ഒരുപാട് നല്ലതുകള്‍ ചെയ്യുന്നതാണ്.

? ബോളിവുഡ് ഗോസിപ്പുകളില്‍ നിങ്ങള്‍ അകപ്പെട്ടിട്ടുണ്ടോ.


ഠ എന്റെ ദൈവമേ... അതൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. ഞാന്‍ കളിരംഗത്ത് ഉള്ളപ്പോഴും, സിനിമാരംഗത്ത് വന്നപ്പോഴും ക്രിക്കറ്റ് കളിക്കാരന്‍ വിരാട് കോഹിലിയെയും എന്നെയും കൂട്ടിയിണക്കി എന്തെല്ലാം ഗോസിപ്പുകള്‍ തട്ടിവിട്ടെന്നറിയാമോ? അയാളുമായി ഒരു തവണത്തെ കൂട്ടിക്കാഴ്ച മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. എന്റെ ഭാഗ്യമെന്നു പറയട്ടെ അനുഷ്‌കാ ശര്‍മ്മ ഇടയ്ക്കു ചാടിവീണ് എന്നെ രക്ഷപ്പെടുത്തിയെന്നു വേണം പറയാന്‍.

? വിവാഹം...


ഠ ഈ വര്‍ഷ അവസാനം വിവാഹം നടക്കുന്നതായിരിക്കും. അതിനുവേണ്ട ഏര്‍പ്പാടുകള്‍ അച്ഛനമ്മമാര്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. തീര്‍ച്ചയായും അവരുടെ അനുഗ്രഹത്തോടെയുള്ള വിവാഹമായിരിക്കും.

-സുധീന ആലംകോട്

Ads by Google
Wednesday 16 May 2018 02.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW