Thursday, September 13, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.37 PM

രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ദ്ധിച്ചു; ഇന്ന് വര്‍ദ്ധിച്ചത് 15 പൈസ

petrol diesel price

മുംബൈ: രാജ്യത്ത് വീണ്ടും ഇന്ധന വിലയില്‍ വര്‍ദ്ധനവ്. ഇന്ന് ലിറ്ററിന് 15 പൈസയാണ് പെട്രോളിന് വര്‍ദ്ധിച്ചിരിക്കുന്നത്. ഡല്‍ഹിയിലും മുംബൈയിലുമാണ് 15 പൈസ വര്‍ദ്ധനവ് വന്നിരിക്കുന്നത്. രാജ്യത്തെ മറ്റ് രണ്ട് മെട്രോ നഗരങ്ങളായ കൊല്‍ക്കത്തയിലും ചെന്നൈയിലും 14ഉം 16ഉം പൈസ വച്ച് വര്‍ദ്ധിച്ചിട്ടുണ്ട്.

ഇതോടെ പെട്രോളിന്റെ ഡല്‍ഹിയിലെ വില എന്നത് 75ലും കൊല്‍ക്കത്തയില്‍ ഇത് 77.79ലും എത്തി. മുംബൈ നഗരത്തില്‍ 82.94 രൂപയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കര്‍ണാടക തിരഞ്ഞെടുപ്പിന് പിന്നാലെ മൂന്നാം ദിവസമാണ് ഇന്ധനവില വര്‍ദ്ധിച്ചിരിക്കുന്നത്. അതേസമയം, രാജ്യാന്തര തലത്തില്‍ ഇന്ന് ക്രൂഡോയില്‍ വില 0.47 ശതമാനം കുറഞ്ഞു. ബാരലിന് ഇപ്പോള്‍ 4827 രൂപയാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW