Friday, September 14, 2018 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.33 PM

നെയ്മര്‍ എത്തിയാല്‍ ബാഴ്‌സയ്ക്ക് പ്രഹരം, റയല്‍ ഇരട്ടി കരുത്തരാകും ; ലോകകപ്പില്‍ കിരീടം സ്‌പെയിന്, ബ്രസീലും ജര്‍മ്മനിയും ഫ്രാന്‍സും കരുത്തരെന്ന് മെസ്സി

uploads/news/2018/05/217463/lionel-messi.jpg

ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന്റെ റയല്‍മാഡ്രിഡിലേക്കുള്ള പോക്ക് സംബന്ധിച്ച വാര്‍ത്തകള്‍ ചൂടേറിയ ചര്‍ച്ചയായി മാറിയിരിക്കേ ബ്രസീലിയന്‍ താരം റയലില്‍ എത്തിയാല്‍ അത് ബാഴ്‌സിലോണയ്ക്ക് കനത്ത അടിയായിരിക്കുമെന്ന് ബാഴ്‌സയുടെ ഇതിഹാസതാരം ലയണേല്‍ മെസ്സി. നെയ്മറിന്റെ ലാലിഗയിലേക്കുള്ള തിരിച്ചുവരവ് റയലിനെ ഇപ്പോഴുള്ളതിനേക്കാള്‍ ഇരട്ടി കരുത്തരാക്കി മാറ്റുമെന്നും മെസി പറഞ്ഞു.

ബാഴ്‌സിലോണയില്‍ സഹതാരമായിരിക്കെയാണ് നെയ്മര്‍ ബാഴ്‌സയോട് വിടപറഞ്ഞ് ഫ്രഞ്ച് ക്‌ളബ്ബ് പിഎസ്ജിയിലേക്ക് പോയത്. എന്നാല്‍ അവിടെ സഹതാരങ്ങളുമായി ഒത്തു പോകാന്‍ കഴിയാത്ത താരം ലോകത്തെ ഏറ്റവും മികച്ച ക്‌ളബ്ബ് റയലില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ ലോകകപ്പിന് തയ്യാറെടുക്കുന്ന അര്‍ജന്റീന ടീമിനൊപ്പമുള്ള മെസ്സി നാട്ടില്‍ ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നെയ്മറിനെ ഒപ്പം നിര്‍ത്തി എംഎസ്എന്‍ എന്നൊരു മുന്നേറ്റ സമവാക്യം തന്നെ സൃഷ്ടിച്ച ബാഴ്‌സിലോണ ചാമ്പ്യന്‍സ് ലീഗിനൊപ്പം രണ്ടു ലാലിഗ കിരീടം കൂടി നേടിയിരുന്നു. എന്നാല്‍ ഫ്രാന്‍സിലേക്ക് പോയ നെയ്മര്‍ സ്‌പെയിനിലേക്ക് മടങ്ങുന്നെന്ന വാര്‍ത്ത മെസിയടക്കമുള്ളവര്‍ ബാഴ്‌സയിലെ മുന്‍ ടീംമേറ്റുകള്‍ ഞെട്ടലോടെയാണ് കേള്‍ക്കുന്നത്. നെയ്മര്‍ റയലില്‍ എത്തിയാല്‍ അത് തങ്ങള്‍ക്ക് വലിയ തിരിച്ചടി ആയിരിക്കും. ഇപ്പോള്‍ തന്നെ കരുത്തരായ റയലിലെ അത് കൂടുതല്‍ ശക്തരാക്കും.

മാഡ്രിഡിലേക്ക് താരം എത്തുന്നത് ചിന്തിക്കാനേ പറ്റില്ലെന്ന് നെയ്മറോട് സംസാരിച്ചോ എന്ന ചോദ്യത്തിന് താനെന്താണ് ചിന്തിക്കുന്നതെന്ന് അയാള്‍ക്ക് നന്നായി അറിയാമെന്നും അതൊക്കെ എപ്പോഴേ പറഞ്ഞു കഴിഞ്ഞെന്നുമായിരുന്നു മെസ്സി ചിരിയോടെ പറഞ്ഞത്. കഴിഞ്ഞ ആഗസ്തില്‍ റെക്കോഡ് തുകയ്ക്ക് നെയ്മര്‍ പിഎസ്ജിയിലേക്ക് പോയത് ബാഴ്‌സിലോണ ആരാധകരെ ഞെട്ടിച്ചിരുന്നു.

പിഎസ്ജി ചെയര്‍മാന്‍ ബ്രസീലിയന്‍ താരം ഫ്രാന്‍സില്‍ തന്നെ കാണുമെന്ന് 2000 ശതമാനം ഉറപ്പു നല്‍കുമ്പോഴും ബ്രസീലിയന്‍ താരത്തിന്റെ കൂടുമാറ്റ വാര്‍ത്ത ശക്തിയോടെ മുന്നേറുകയാണ്. എന്നാല്‍ അടുത്തമാസം ലോകകപ്പില്‍ കളിക്കാന്‍ പരിക്കില്‍ നിന്നും മോചിതനാകാന്‍ പ്രയത്‌നിക്കുന്ന നെയ്മറാകട്ടെ ഇക്കാര്യത്തില്‍ ഇതുവരെ കമാന്ന് മിണ്ടിയിട്ടില്ല. അതേസമയം കഴിഞ്ഞ തവണ ചുണ്ടിന് തൊട്ടടുത്ത് നഷ്ടമായ ലോകകപ്പ് ഇത്തവണ അര്‍ജന്റീനയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് മെസ്സിയും സംഘവും.

മാര്‍ച്ചില്‍ നടന്ന സൗഹൃദപോരാട്ടത്തില്‍ ഇറ്റലിയെ 2-0 നും തോല്‍പ്പിച്ച അര്‍ജന്റീന നൈജീരിയയോട് 4-2 നു തോല്‍ക്കുകയും സ്‌പെയിനോട് 6-1 ന്റെ തിരിച്ചടി ഏറ്റു വാങ്ങുകയും ചെയ്തിരുന്നു. 1993 ല്‍ കോപ്പാ അമേരിക്ക കപ്പ് നേടിയ ശേഷം അര്‍ജന്റീന ഇതുവരെ ഒരു കിരീടവും നേടിയിട്ടില്ല എന്നത് മെസ്സിയേയും കൂട്ടരെയും തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത് തന്നെ പുറത്താകും എന്ന തോന്നല്‍ ഉളവാക്കിയ ശേഷമായിരുന്നു. ജൂണ്‍ 16 ന് ഐസ് ലന്റിനെതിരേയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. തന്റെ ടീമിന് ഫുട്‌ബോളിലെ മിശിഹാ യാതൊരു സാധ്യതയും കല്‍പ്പിക്കുന്നില്ല. സ്‌പെയിനാണ് സാധ്യതയെന്നും ബ്രസീലും ജര്‍മ്മനിയും ഫ്രാന്‍സും കരുത്തരാണെന്നും താരം സമ്മതിക്കുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW