Thursday, July 12, 2018 Last Updated 40 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 12.51 PM

ഒരു തവണ ചാര്‍ജ്ജു ചെയ്താല്‍ രണ്ടു ദിവസം വരെ ആയുസ്; 25,999 രൂപ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ 499 രൂപയ്ക്ക് വാങ്ങാം...!!

uploads/news/2018/05/217458/smatron-t-phone.jpg

ഒരു തവണ ചാര്‍ജ്ജു ചെയ്താല്‍ രണ്ടു ദിവസം വരെ ആയുസ് കിട്ടുമെന്ന് കമ്പനി അവകാശപ്പെടുന്ന 25,999 രൂപ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വെറും 499 രൂപയ്ക്ക് വാങ്ങാം. ഓഫറുമായി എത്തുന്നത് ഹൈദരാബാദ് കമ്പനിയായ സ്മാട്രോണിന്റെ ടി.ഫോണ്‍ പി സ്മാര്‍ട്ട്‌ഫോണാണ്. ഈ കൊമേഴ്‌സ് വെബ്‌സൈറ്റ് വഴി ഈ ഫോണ്‍ 6,499 രൂപയ്ക്ക് വാങ്ങാനാകും. മറ്റൊരു സ്മാര്‍ട്ട്‌ഫോണുമായി എക്‌സേഞ്ച് ചെയ്താല്‍ ചിലപ്പോള്‍ വെറും 499 രൂപ മാത്രം മുടക്കിയാല്‍ മതിയാകുമെന്നതാണ് ആകര്‍ഷകം.

1.1 ജിഗാഹെട്‌സ് ഒക്‌ടോകോര്‍ പ്രോസസറില്‍ വരുന്ന 3 ജി റാം നല്‍കുന്ന ഫോണിന്റെ ഏറ്റവും വലിയ സവിശേഷത 5000 എംഎച്ച് നോണ്‍ റീമൂവബിള്‍ ബാറ്ററിയാണ്. ഒരു തവണ ചാര്‍ജ്ജു ചെയ്താല്‍ രണ്ടു ദിവസം വരെ ഉപയോഗിക്കാനാകുമെന്നാണ് അവകാശവാദം. 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജിന് പുറമേ മൈക്രോ എസ്ഡി കാര്‍ഡിലൂടെ സ്‌റ്റോറേജ് കപ്പാസിറ്റി 128 ജിബിയിലേക്ക് ഉയര്‍ത്താനാകും. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഫ്‌ളിപ്പ് കാര്‍ട്ട് 10 ശതമാനം കൂടി ഡിസ്‌ക്കൗണ്ട് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

മിഴിവേറിയതും സുന്ദരവുമായ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയാണ് നല്‍കിയിരിക്കുന്നത്. സെല്‍ഫിക്കായി 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും. ഇതില്‍ തൊലിയുടെ നിറം അനുസരിച്ച് ഫോട്ടോയ്ക്ക് സൗന്ദരം വര്‍ദ്ധിപ്പിക്കുന്ന 'ബ്യൂട്ടിഫൈ' എന്ന ആപ്പും നല്‍കിയിട്ടുണ്ട്. എല്‍ഇഡി ഫ്‌ളാഷ്, ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസും നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് 7.1.1.നൗഗറ്റിലാണ് സ്മാട്രോണ്‍ ടി. ഫോണ്‍ ഓടുന്നത്. 148.30 എക്‌സ് നീളവും 72.20 എക്‌സ് വീതിയും 8.90 എക്‌സ് കനവുമുള്ള ഫോണിന്റെ ഭാരം 160 ഗ്രാമാണ്. നാനോ ഡ്യൂയല്‍ സിം ഉപയോഗിക്കാം. വൈഫൈ, ജിപിഎസ്, ബ്‌ളൂടൂത്ത്, യുഎസ്ബി, ഒടിജി, എഫ്എം, ത്രീജി, ഫോര്‍ജി എന്നിവയ്‌ക്കൊപ്പം പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സിലറോ മീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ജിറോസ്‌കോപ്പ് തുടങ്ങി ആധുനിക സംവിധാനങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സെന്‍സറുകള്‍, റോബോടിക്‌സ് തുടങ്ങിയ മേഖലകളിലെ പ്രമുഖരായ ഹൈദരാബാദ് അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പാണ് സ്മാട്രോണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സ്മാര്‍ട്ട്‌ഫോണുകളുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നില്‍ കടുത്ത മത്സരം അതിജീവിക്കാനാണ് ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് കമ്പനിയുടെ ബ്രാന്റ് അംബാസഡര്‍. സച്ചിന്റെ ഓട്ടോഗ്രാഫും ഫോട്ടോയും പതിച്ച ഫോണും ലഭ്യമാണ്. ഷവോമി റെഡ്മീ 5എ, റെഡ്മീ വൈ1 സീരീസ്, മോട്ടറോള മോട്ടോ സി സീരീസ്, ലെനോവ കെ 8 സീരീസ് എന്നിവയാണ് വിപണിയില്‍ ടി ഫോണിന് ഏറ്റുമുട്ടേണ്ടി വന്നിരിക്കുന്ന ഫോണുകള്‍.

Ads by Google
Ads by Google
Loading...
TRENDING NOW