Thursday, September 13, 2018 Last Updated 34 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 12.05 PM

ഫുജൈറയില്‍ തൊഴിലാളികള്‍ക്കായി മുസ്ലീംപള്ളി പണിത് ക്രിസ്ത്യന്‍ വിശ്വാസിയായ മലയാളി പ്രവാസി

uploads/news/2018/05/217447/pravasi-malayalee.jpg

ഫുജൈറ : ഫുജൈറയില്‍ തൊഴിലാളികള്‍ക്കായി മുസ്ലീം പള്ളി പണിതുയര്‍ത്തി ക്രിസ്ത്യന്‍ വിശ്വാസിയായ പ്രവാസി മലയാളി. കായംകുളം സ്വദേശിയായ സജി ചെറിയാനാണ് റംസാന്‍ സമ്മാനമായി തന്റെ തൊഴിലാളികള്‍ക്ക് പള്ളി പണിതു സല്‍കിയത്. 2003 ലാണ് സജി ചെറിയാന്‍ യു.എ.ഇയില്‍ എത്തിയത്.

തന്റെ തൊഴിലാളികള്‍ ജുമാ നമസ്‌കാരത്തിനായി ടാക്‌സി പിടിച്ചു പോകുന്നത് സജി പലപ്പോഴും കണ്ടിട്ടുണ്ട്. ഏകദേശം 20 ദിര്‍ഹം എങ്കിലും ചെലവാക്കിയുള്ള ഈ യാത്ര ഇവര്‍ മുടക്കാറില്ല. ഇതിന് പരിഹാരമായാണ് സജി സ്വന്തമായി ഒരു പള്ളി തന്നെ തൊഴിലാളികള്‍ക്കായി പണിതു നല്‍കിയത്. ഒരേ സമയം 250 പേര്‍ക്ക് നിസ്‌കരിക്കാനുള്ള സൗകര്യം പള്ളിയിലുണ്ട്.

ഒരു ക്രിസ്ത്യന്‍ വിശ്വാസി മുസ്ലീംപള്ളി പണിയുന്നതില്‍ അധികൃതര്‍ സന്തോഷം പ്രകടിപ്പിച്ചപ്പോള്‍ നിരവധിപ്പേരാണ് സജിക്ക് സഹായവുമായി എത്തിയത്. എന്നാല്‍, ഇതൊന്നും സ്വീകരിക്കാതെയാണ് സജി തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കിയത്. 'മറിയം, ഉം എയ്‌സ' എന്നാണ് പള്ളിക്ക് പേരിട്ടിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW