Saturday, May 19, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 11.56 AM

ഓണര്‍ 10 സ്മാര്‍ട്‌ഫോണ്‍ വിപണയിൽ

Honor 10 Launch and Hands On: Kirin 970, More AI, More Notch

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വാവേയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ഓണര്‍ 10 അവതരിപ്പിച്ചു. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ഫോണ്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയില്‍ ഫോണിന് 32,999 രൂപയായിരിക്കും വിലയെന്നാണ് സൂചന. ഓണര്‍ വ്യൂ 10 സ്മാര്‍ട്‌ഫോണിന് പിന്‍ഗാമിയായാണ് ഓണര്‍ 10 സ്മാര്‍ട്‌ഫോണ്‍.

ഓണര്‍ 10 സ്മാര്‍ട്‌ഫോണിന് വ്യത്യസ്തമായ രൂപകല്‍പനയാണ്. ഗ്ലാസുകൊണ്ടുള്ള പിന്‍ഭാഗവും മെറ്റല്‍ ഫ്രെയിമുമാണ് ഇതിനുള്ളത്. നോച്ച്‌ ഡിസ്‌പ്ലേ രൂപകല്‍പ്പനയാണ് ഇതിന്. ആപ്പിള്‍ ഐഫോണ്‍ 10 സ്മാര്‍ട്‌ഫോണിനെ അനുകരിച്ചുള്ള നോച്ച്‌ ഡിസ്‌പ്ലേ പുതിയതായി വരുന്ന ഫോണുകളുടെയെല്ലാം ഹൈലൈറ്റ്. മിഡ്‌നൈറ്റ് ബ്ലാക്ക്, ഫാന്റം ബ്ലൂ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഫോണ്‍ ലഭ്യമാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ന്യൂറല്‍ പ്രൊസസിങ് എഞ്ചിനും ഫോണിലുണ്ടാവും. 1080 x 2280 പിക്‌സല്‍ റസലൂഷനില്‍ 19:9 അനുപാതത്തിലുള്ള 5.84 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് ഐപിഎസ് എല്‍.സി.ഡി ഡിസ്‌പ്ലേയാണ് ലഭിച്ചിരിക്കുന്നത്. വാവേയുടെ തന്നെ കിരിന്‍ 970 പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. ഓണര്‍ വ്യൂ 10 സ്മാര്‍ട്‌ഫോണിലും ഇതേ പ്രൊസസര്‍ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. ആറ് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമാണ് ഫോണിന്.

ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഫോണിന് മുന്നിലാണ് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 8.1 അടിസ്ഥാനമാക്കിയുള്ള ഇഎംയുഐ 8.1 ആണ് ഫോണിലുണ്ടാവുക. 3400 എംഎഎച്ച്‌ ബാറ്ററിയിലാണ് ഫോണിന് ഊര്‍ജം നല്‍കുത. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് എന്നീ സൗകര്യങ്ങളും ഫോണിലുണ്ടാവും. എഫ് 1.8 അപ്പേര്‍ച്ചറില്‍ 16 മെഗാപിക്‌സല്‍ സെന്‍സറും 24 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സറുമാണ് ഫോണിന്റെ ഡ്യുവല്‍ റെയര്‍ ക്യാമറയ്ക്കുള്ളത്. കൂടാതെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായി സ്‌ക്രീനുകളും പോര്‍ട്രെയ്റ്റ് മോഡും ക്യാമറ ആപ്പിനുണ്ട്.

Ads by Google
Wednesday 16 May 2018 11.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW