Monday, September 24, 2018 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 10.38 AM

സുനന്ദ പുഷ്‌കറിന്റെ മരണം; ഭിന്നിപ്പ് തെളിയിക്കാന്‍ മനശാസ്ത്ര അവലോകന റിപ്പോര്‍ട്ടും പോലീസ് സമര്‍പ്പിച്ചു

 Shashi Tharoor

ന്യൂഡല്‍ഹി: ശശീ തരൂര്‍ എംപി ഭാര്യ സുനന്ദ പുഷ്‌കറുമായി മരിക്കുന്നതിന് മുന്‍പ് വരെ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതെന്ന് തെളിയിച്ചത് മനശാസ്ത്ര അവലോകന റിപ്പോര്‍ട്ട്. എംപിയുടെയും അവരുടെ വീട്ടിലെ ജോലിക്കാരുടെ അടക്കം അഞ്ചുപേരുടെ മനശാസ്ത്ര അവലോകന റിപ്പോര്‍ട്ടാണ് പോലീസ് ശേഖരിച്ചത്. ഇതും തിങ്കളാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിഷാദരോഗത്തിനുള്ള ഗുളിക അമിതമായി അകത്തുചെന്നതായിരുന്നു സുനന്ദയുടെ മരണകാരണം. ഇരുവരും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായിമ്മയാണ് ഇതിന് കാരണമെന്ന് പോലീസ് കരുതുന്നു.

മനശാസ്ത്ര അവലോകന റിപ്പോര്‍ട്ട് കോടതി തെളിവായി സ്വീകരിക്കില്ല. എന്നാല്‍, പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ട്, വൈദ്യപരിശോധനാ റിപ്പോര്‍ട്ട്, സാക്ഷിമൊഴികള്‍, ഫോണ്‍ മെസേജുകള്‍ എന്നിവയെ മനശാസ്്ത്ര അവലോകന റിപ്പോര്‍ട്ട് പിന്താങ്ങുമെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW