Sunday, August 19, 2018 Last Updated 2 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 09.19 AM

നടന്‍ ഇന്ദര്‍ കുമാര്‍ ആത്മഹത്യ ചെയ്യുന്ന വീഡിയോ, സത്യവസ്ഥ വെളിപ്പെടുത്തി ഭാര്യ

uploads/news/2018/05/217409/2.jpg

കഴിഞ്ഞ വര്‍ഷം മരിച്ച നടന്‍ ഇന്ദര്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയുടെ വിശദീകരണവുമായി ഭാര്യ പല്ലവി ഷറഫ് രംഗത്ത്. നടന്‍ മദ്യപിക്കുന്നതും ആത്മഹത്യയെക്കുറിച്ചു സംസാരിക്കുന്നതുമായ രംഗങ്ങള്‍ അടങ്ങിയ വീഡിയോയാണു പ്രചരിക്കുന്നത്. ഇതിനെ തുടര്‍ന്നാണു ഭാര്യ വിശദീകരണവുമായി രംഗത്ത് എത്തിയത്.

കഴിഞ്ഞ ജൂലൈ 28 ന് നല്‍പ്പഞ്ചാം പിറന്നാളിനു തലേദിവസം ഹൃദയാഘാദത്തെ തുടര്‍ന്നാണ് ഇന്ദര്‍ കുമാര്‍ അന്തരിച്ചത്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥ വീഡിയാ അല്ല എന്നും ഒന്നര വര്‍ഷം മുമ്പ് ഷൂട്ട് ചെയ്ത ഫാട്ടി പാഡി ഹൈയാര്‍ എന്ന ചിത്രത്തിലെ രംഗമാണ് എന്നും താരം പറയുന്നു. സിനിമയിലെ സീനുകള്‍ യഥാര്‍ത്ഥ ജീവിതവുമായി കൂട്ടിക്കുഴയ്ക്കുന്നതില്‍ സംങ്കടമുണ്ട് എന്ന് താരം പറഞ്ഞു.

ഈ ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല. എന്നാല്‍ സിനിമയിലെ ഈ രംഗം എങ്ങനെ ചോര്‍ന്നു എന്നു തനിക്കറിയില്ല എന്നും ഇത് പബ്ലിസിറ്റി സ്റ്റണ്‍ഡ് ആണെന്നു കരുതുന്നില്ലെന്നും താരം പറയുന്നു. ഈ വര്‍ഷം അവസാനം ചിത്രം റിലീസ് ചെയ്യും. സല്‍മാന്‍ ഖാന്റെ വാണ്ടഡ് അടക്കം ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് ഇന്ദര്‍ കുമാര്‍.


Ads by Google
Wednesday 16 May 2018 09.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW