Friday, December 14, 2018 Last Updated 16 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 09.55 AM

''എന്റെ വോട്ട് ബിജെപിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്''; രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്റെ ബിജെപി പ്രഖ്യാപനം ശ്രദ്ധേയമാകുന്നു

Amal Unnithan

കോട്ടയം: താന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍. ഫെയ്‌സ്ബുക്ക് വഴിയാണ് അമല്‍ തന്റെ രാഷ്ട്രീയ പ്രവേശനം തുറന്നു പറഞ്ഞിരിക്കുന്നത്.

''എന്റെ വോട്ട് ബിജെപിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്' എന്ന പോസ്റ്റിനൊപ്പം ബിജെപിയുടെ പാറിക്കളിക്കുന്ന കൊടിയും അടങ്ങുന്ന ചിത്രം പോസ്റ്റ് ചെയ്താണ് പാര്‍ട്ടിയോടുള്ള താത്പര്യം അമല്‍ ഉണ്ണിത്താന്‍ വ്യക്തമാക്കിയിരിക്കുന്നത്.

കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ തോല്‍വിയെ പരിഹസിച്ചും സ്വന്തം രാഷ്ട്രീയ താത്പര്യം വ്യക്തമാക്കിയും അമല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇതോടെ അമലിന്റെ എല്ലാ പോസ്റ്റുകള്‍ക്കും താഴെ അസഭ്യ വര്‍ഷമാണ്.

രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിന് പരിഹാസം നിറഞ്ഞ കമന്റും ഇട്ടായിരുന്നു അമല്‍ തുടങ്ങിയത്. എന്നാല്‍ കമന്റ് ബോക്‌സില്‍ അസഭ്യവര്‍ഷം മൂത്തതോടെ പോസ്റ്റുകളെല്ലാം പിന്‍വലിക്കുകയും ചെയ്തു.

Amal Unnithan

അച്ഛന്റെ പാത പിന്തുടര്‍ന്ന് മക്കളും രാഷ്ട്രീയത്തില്‍ എത്തുന്നത് പുതുമയില്ലാത്തതാണ്. എന്നാല്‍ അച്ഛന്റെ പാര്‍ട്ടിയെ പരിഹസിച്ച് നവമാധ്യമങ്ങളില്‍ എത്തിയതോടെ വൈറല്‍ ആകുകയായിരുന്നു.

Ads by Google
Wednesday 16 May 2018 09.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW