Sunday, May 20, 2018 Last Updated 24 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.17 AM

തമിഴ്‌ നോവലിസ്‌റ്റ് ബാലകുമാരന്‍ അന്തരിച്ചു

uploads/news/2018/05/217370/3.jpg

ചെന്നൈ: ബാഷ, ഗുണ തുടങ്ങിയ സിനിമകളിലെ തീപ്പൊരി ഡയലോഗുകളുടെ പേരില്‍ തമിഴില്‍ ആരാധക വൃന്ദം സൃഷ്‌ടിച്ച ബാലകുമാരന്‍ (71) അന്തരിച്ചു. കവി, നോവലിസ്‌റ്റ്‌, തിരക്കഥാകൃത്ത്‌ എന്നീ നിലകളില്‍ പ്രശസ്‌തനായിരുന്നു.
കൊച്ചുകുട്ടികള്‍ പോലും ആവര്‍ത്തിക്കുന്ന "നാന്‍ ഒരു തടവ സൊന്നാ നൂറ്‌ തടവ സൊന്ന മാതിരി" എന്ന ഡയലോഗ്‌ ബാലകുമാരന്റെ തൂലികയില്‍ വിരിഞ്ഞതാണ്‌.
കമല്‍ഹാസന്റെ നായകനിലെ സുപ്രസിദ്ധ ഡയലോഗായ "നീംഗ നല്ലവരാ കെട്ടവരാ" പോലുള്ള വാചകങ്ങളും ആരാധകര്‍ ഏറ്റെടുത്തു.
2012 മുതല്‍ ശ്വാസകോശ സംബന്ധമായ രോഗത്തിന്‌ ചികിത്സയിലായിരുന്നു. ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു അവസാന ദിനങ്ങള്‍. വിഷ്‌ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന ഒരു ചരിത്ര സിനിമയ്‌ക്കുവേണ്ടിയുള്ള തിരക്കഥാരചനയുടെ തിരക്കിലായിരുന്നു.
സംസ്‌ഥാന സര്‍ക്കാരിന്റെയടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌.

Ads by Google
Wednesday 16 May 2018 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW