Saturday, July 21, 2018 Last Updated 6 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.12 AM

വാഗമണ്‍ കേസ്‌: 18 പേര്‍ക്കും 7 വര്‍ഷം ജയില്‍

uploads/news/2018/05/217343/2.jpg

കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ്‌ കേസില്‍ നാലു മലയാളികളടക്കം കുറ്റക്കാരെന്നു കണ്ടെത്തിയ 18 പ്രതികള്‍ക്കും ഏഴു വര്‍ഷം കഠിനതടവ്‌. കൊച്ചി എന്‍.ഐ.എ. കോടതി ജഡ്‌ജി കൗസര്‍ എടപ്പഗത്തിന്റേതാണു വിധി. ഇവര്‍ കുറ്റക്കാരാണെന്നു തിങ്കളാഴ്‌ച കോടതി വിധിയെഴുതിയിരുന്നു.
ഒന്നാം പ്രതി ഈരാറ്റുപേട്ട പീടിയക്കല്‍ ഷാദുലി, രണ്ടാം പ്രതി ബംഗളുരു അണ്ണാസാന്ദ്രപാളയ ഹഫീസ്‌ ഹുസൈന്‍, മൂന്നാം പ്രതി മധ്യപ്രദേശ്‌ ഉജ്‌ജയിനി സ്വദേശി സഫ്‌ദര്‍ ഹുസൈന്‍ നഗോറി, നാലാം പ്രതിയും ഷാദുലിയുടെ സഹോദരനുമായ ഷിബിലി, അഞ്ചാം പ്രതി എറണാകുളം കുഞ്ഞുണ്ണിക്കര പെരുന്‍തേലില്‍ മുഹമ്മദ്‌ അന്‍സാര്‍ നദ്‌വി, ആറാം പ്രതിയും മുഹമ്മദ്‌ അന്‍സാറിന്റെ സഹോദരനുമായ അബ്‌ദുള്‍ സത്താര്‍, ഏഴാം പ്രതി മധ്യപ്രദേശ്‌ ഉജ്‌ജയിനി സ്വദേശി ആമില്‍ പര്‍വേസ്‌ സിക്കന്ദര്‍, 11-ാം പ്രതി കര്‍ണാടക ബിജാപൂര്‍ സ്വദേശി മുഹമ്മദ്‌ സമി ബഗേവാദി, 14-ാം പ്രതി കര്‍ണാടക ബല്‍ഗാം സ്വദേശി നദീം സയീദ്‌, 15-ാം പ്രതി ഉത്തര്‍പ്രദേശ്‌ അസംഗഡ്‌ സ്വദേശി മുഫ്‌തി അബ്‌ദുള്‍ ബഷീര്‍, 24-ാം പ്രതി കര്‍ണാടക ബെല്ലാരി സ്വദേശി ഡോ. എച്ച്‌.എ. അസദുല്ല (അസ്‌ലം), 26-ാം പ്രതി മധ്യപ്രദേശ്‌ ഉജ്‌ജയിനി സ്വമദശി കമറുദ്ദീന്‍ നഗോറി, 29-ാം പ്രതി കര്‍ണാടക ദര്‍വാഡ്‌ സ്വദേശി ഷക്കീല്‍ അഹമ്മദ്‌, 30-ാം പ്രതി കര്‍ണാടക ബിദാര്‍ സ്വദേശി ഡോ. മിര്‍സ അഹമ്മദ്‌ ബേഗ്‌, 33-ാം പ്രതി ഝാര്‍ഖണ്ഡ്‌ റാഞ്ചി സ്വദേശി ഡാനിഷ്‌, 34-ാം പ്രതി ഝാര്‍ഖണ്ഡ്‌ റാഞ്ചി സ്വദേശി മന്‍സാര്‍ ഇമാം, 36-ാം പ്രതി ഝാര്‍ഖണ്ഡ്‌ ജംഷഡ്‌പൂര്‍ സ്വദേശി മുഹമ്മദ്‌ അബു ഫൈസല്‍ ഖാന്‍, 38-ാം പ്രതി ഗുജറാത്ത്‌ അഹമ്മദാബാദ്‌ സ്വദേശി ആലം ജേബ്‌ അഫ്രിദി എന്നിവരെയാണു ശിക്ഷിച്ചത്‌.
സ്‌ഫോടകവസ്‌തു നിയമപ്രകാരം ഏഴു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധികതടവ്‌. ഭീകരസംഘടനയില്‍ അംഗമായതിന്‌ എല്ലാവരും അഞ്ചു വര്‍ഷം കഠിനതടവ്‌ അനുഭവിക്കണം.നിരോധിത സംഘടനയില്‍ അംഗമായതിന്‌ ഒരു വര്‍ഷം കഠിനതടവും 25,000 രൂപ വീതം പിഴയുമാണു ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി ജയില്‍. ഭീകരസംഘടനയില്‍ അംഗമായി തുടര്‍ന്നതിന്‌ ഒന്നു മുതല്‍ ഏഴു വരെ പ്രതികളും 14, 24, 26, 29, 30, 34 പ്രതികളും ഏഴു വര്‍ഷം കഠിനതടവ്‌ അനുഭവിക്കണം. അര ലക്ഷം രൂപ വീതം പിഴയടയ്‌ക്കണം. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി ജയില്‍ശിക്ഷ.
വിവിധ വകുപ്പുകള്‍ പ്രകാരമുള്ള തടവുശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയാകും. റിമാന്‍ഡിലും വിചാരണത്തടവിലും ജയിലില്‍ കിടന്ന കാലം ശിക്ഷയില്‍ കുറവുവരും.
ആറാം പ്രതിയും ആലുവ സ്വദേശിയുമായ അബ്‌ദുല്‍ സത്താറിനെ ഇപ്പോഴുള്ള വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ത്തന്നെ പാര്‍പ്പിക്കും. മറ്റുള്ളവര്‍ ഇപ്പോള്‍ കഴിയുന്ന ഭോപ്പാല്‍, സബര്‍മതി, ബംഗളുരു ജയിലുകളില്‍ ശിക്ഷ അനുഭവിക്കണം. വിചാരണ നേരിട്ട 35 പ്രതികളില്‍ 17 പേരെ മതിയായ തെളിവിന്റെ അഭാവത്തില്‍ വിട്ടയച്ചിരുന്നു.

Ads by Google
Wednesday 16 May 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW