Monday, December 10, 2018 Last Updated 17 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.12 AM

പോലീസ്‌ സ്‌റ്റേഷനുകളില്‍ സി.സി.ടിവി ക്യാമറകള്‍ സ്‌ഥാപിക്കണം: മനുഷ്യാവകാശ കമ്മിഷന്‍

uploads/news/2018/05/217339/12.jpg

കോഴിക്കോട്‌: സംസ്‌ഥാനത്തെ എല്ലാ പോലീസ്‌ സ്‌റ്റേഷനുകളിലും സി.സി. ടിവി ക്യാമറകള്‍ സ്‌ഥാപിക്കണമെന്നു സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍. പരാതിയുമായി പോലീസ്‌ സ്‌റ്റേഷനിലെത്തുന്നവര്‍ക്കു രസീത്‌ നല്‍കണമെന്നും കമ്മിഷന്‍ ആക്‌റ്റിങ്‌ അധ്യക്ഷന്‍ പി. മോഹനദാസ്‌ ഉത്തരവിട്ടു. ഇക്കാര്യം സര്‍ക്കുലര്‍ വഴി പോലീസ്‌ സ്‌റ്റേഷനുകളില്‍ അറിയിക്കണം.
നിലവില്‍ പല പോലീസ്‌ സ്‌റ്റേഷനുകളിലും സി.സി. ടിവി ക്യാമറകള്‍ സ്‌ഥാപിച്ചിട്ടില്ലെന്നു സംസ്‌ഥാന പോലീസ്‌ മേധാവി കമ്മിഷനെ അറിയിച്ചു. ഇതു പരാതിക്കാര്‍ക്കു നീതി ലഭിക്കാത്ത സാഹചര്യമുണ്ടാക്കുന്നുണ്ട്‌. സാധാരണക്കാരും പാവപ്പെട്ടവരും നിരപരാധികളുമാണു പോലീസിന്റെ കൃത്യവിലോപത്തിനും അധികാര ദുര്‍വിനിയോഗത്തിനും ഇരയാകുന്നത്‌. നിഷിപ്‌ത താല്‍പ്പര്യങ്ങളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തു പരാതിയുമായി ചെല്ലുന്നവരെ പ്രതിയാക്കുന്ന സംഭവവും റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. പോലീസുദേ്യാഗസ്‌ഥര്‍ക്കെതിരായ പരാതികള്‍ കമ്മിഷന്റെ പരിഗണനയ്‌ക്കു വരുമ്പോള്‍ തെളിവുകളുടെ അഭാവത്തില്‍ തുടര്‍നടപടികള്‍ക്കു കഴിയുന്നില്ലെന്നും പി. മോഹനദാസ്‌ ഉത്തരവില്‍ നിരീക്ഷിച്ചു.
പരാതിയുമായി ചെല്ലുന്നവര്‍ക്കു രസീത്‌ കൊടുത്തില്ലെങ്കിലും പരാതി നല്‍കിയ വിവരം സി.സി. ടിവി ക്യാമറയില്‍നിന്നും ശേഖരിക്കാം. .

Ads by Google
Wednesday 16 May 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW