Thursday, September 13, 2018 Last Updated 5 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.10 AM

ഇ.സി.ജി. സുദര്‍ശന്റെ സംസ്‌കാരം ഞായറാഴ്‌ച

uploads/news/2018/05/217322/3.jpg

ഹൂസ്‌റ്റണ്‍(യു.എസ്‌): കഴിഞ്ഞ ദിവസം അന്തരിച്ച കേരളത്തിന്റെ ശാസ്‌ത്രപ്രതിഭ ഡോ. ഇ.സി. ജോര്‍ജ്‌ സുദര്‍ശന്റെ സംസ്‌കാരം യു.എസില്‍ തന്നെ. ടെക്‌സാസിലെ ഓസ്‌റ്റിനില്‍ ഞായറാഴ്‌ചയാണു സംസ്‌കാര ചടങ്ങുകള്‍ നടത്തുകയെന്നു സുദര്‍ശന്റെ ഭാര്യ ഭാമതി പറഞ്ഞു. 40 വര്‍ഷമായി ടെക്‌സാസ്‌ സര്‍വകലാശാലയില്‍ പ്രഫസറായിരുന്നു സുദര്‍ശന്‍.
ഹൂസ്‌റ്റണിലെ ശ്രീ മീനാക്ഷി ക്ഷേത്രത്തിലെ ഉപദേശക സമിതിയിലെ സ്‌ഥിരം ക്ഷണിതാവുമായിരുന്നു അദ്ദേഹം. 1977 മുതല്‍ സുദര്‍ശന്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്നു. ഭൗതികശാസ്‌ത്രത്തില്‍ ക്വാണ്ടം സെനോ ഇഫക്‌ട്‌, റ്റാക്കിയന്‍സ്‌ തുടങ്ങി ഒട്ടേറെ സിദ്ധാന്തങ്ങളും പഠനങ്ങളും സുദര്‍ശനന്റേതായിട്ടുണ്ട്‌. ഒന്‍പത്‌ വട്ടം ഭൗതികശാസ്‌ത്രത്തിനുള്ള നോബലിനു സുദര്‍ശന്റെ പേര്‌ ശിപാര്‍ശ ചെയ്‌തിരുന്നു. 2007 ല്‍ പത്മ വിഭൂഷണും 2010 ല്‍ ഡിറാക്‌ മെഡലും ലഭിച്ചു.

Ads by Google
Wednesday 16 May 2018 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW