Monday, September 24, 2018 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.10 AM

ഇസ്രയേല്‍ വെടിവയ്‌പ്‌: മരണം 59 ആയി

uploads/news/2018/05/217321/2.jpg

ഗാസാ സിറ്റി: ജെറുസലേമില്‍ അമേരിക്ക എംബസി തുറന്നതിനേത്തുടര്‍ന്ന്‌ പലസ്‌തീനികള്‍ നടത്തിയ പ്രക്ഷോഭത്തിനുനേരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഗാസ മുനമ്പില്‍ മരിച്ചവരുടെ എണ്ണം 59 ആയി. ഇസ്രയേലിനെതിരേ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ക്ക്‌ പലസ്‌തീന്‍ പ്രക്ഷോഭകര്‍ ഒരുങ്ങുകയാണ്‌.
തലസ്‌ഥാനമായ ടെല്‍ അവീവില്‍നിന്ന്‌ തര്‍ക്കസ്‌ഥലമായ ജെറുസലേമിലേക്ക്‌ അമേരിക്ക എംബസി മാറ്റിയതിനു പിന്നാലെയാണു പ്രക്ഷോഭം ആരംഭിച്ചത്‌. കൊല്ലപ്പെട്ട 59 പേരില്‍ ഏറെയും തിങ്കാളാഴ്‌ച നടന്ന വെടിവയ്‌പിലാണു മരിച്ചത്‌. ആക്രമണത്തില്‍ 16 വയസില്‍ താഴെയുള്ള ഏട്ടു കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു ഗാസ ആരോഗ്യമന്ത്രി പറഞ്ഞു. ഇതില്‍ ഒരു പിഞ്ചുകുഞ്ഞുമരിച്ചത്‌ ടിയര്‍ ഗ്യാസില്‍ ശ്വാസം മുട്ടിയാണ്‌. സംഘര്‍ഷങ്ങളില്‍ 2,400 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്‌. അതിനിടെ ഇസ്രയേലിന്റെ ഗാസയില്‍ പ്രക്ഷോഭം തുടരുമെന്ന്‌ ഹമാസ്‌ പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ കൂട്ടക്കൊലപാതകത്തിനെതിരേ പ്രക്ഷോഭം നടത്തുമെന്ന്‌ പലസ്‌തീന്‍ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസ്‌ പറഞ്ഞു. സംഘര്‍ഷത്തില്‍ അമേരിക്ക ഹമാസിനെ വിമര്‍ശിച്ചു. പ്രക്ഷോഭകര്‍ക്കു നേരേ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയതില്‍ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമാനുവല്‍ മക്രോണ്‍ ദുഃഖം അറിയിച്ചു.

Ads by Google
Wednesday 16 May 2018 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW