Saturday, May 19, 2018 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.07 AM

വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ കേസെടുത്തു

uploads/news/2018/05/217317/1.jpg

കൊച്ചി: സ്‌കൂളില്‍നിന്നു പുറത്തുകൊണ്ടുപോയി മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചെന്ന 15 വയസുകാരിയുടെ മൊഴിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരംപോലീസ്‌ കേസെടുത്തു. കുട്ടികളുടെ പിതാവിന്റെ ഹേബിയസ്‌ കോര്‍പസ്‌ ഹര്‍ജിയില്‍ പോലീസ്‌ മാതാവിനൊപ്പം കുട്ടികളെ ഹാജരാക്കിയപ്പോഴാണ്‌ പീഡന വിവരം ഇവര്‍ ഡിവിഷന്‍ ബെഞ്ച്‌ മുമ്പാകെ വെളിപ്പെടുത്തിയത്‌. തുടര്‍ന്നു ഹൈക്കോടതി നിര്‍ദേശപ്രകാരം സെന്‍ട്രല്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്‌ കണ്ടാല്‍ തിരിച്ചറിയാവുന്ന ഒരാള്‍ക്കെതിരേയാണു പോക്‌സോ നിയമപ്രകാരം കേസെടുത്തത്‌.
കോയമ്പത്തൂര്‍ മധുക്കരയിലെ ഒരു ധ്യാനകേന്ദ്രത്തില്‍ ഭാര്യയെയും പത്തിലും ഏഴിലും യു.കെ.ജിയിലും പഠിക്കുന്ന പെണ്‍മക്കളേയും തടഞ്ഞുവച്ചിരിക്കുന്നുവെന്നും അവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണു എറണാകുളം ചിറ്റൂര്‍ റോഡ്‌ സ്വദേശി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. മേയ്‌ അഞ്ചിനാണു ഹര്‍ജി പരിഗണനയ്‌ക്കെത്തിയത്‌. ചൊവ്വാഴ്‌ച കേസ്‌ പരിഗണിക്കവേ പോലീസ്‌ നാലു പേരെയും കോടതിയില്‍ ഹാജരാക്കി. കോടതി ഇവരുമായി സംസാരിക്കുന്നതിനിടെയാണു പീഡന വിവരം വെളിപ്പെടുത്തിയത്‌. ജനുവരിയില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണു കോയമ്പത്തൂരിലേക്ക്‌ ധ്യാനത്തിനു പോയതെന്നാണു സ്‌ത്രീ വെളിപ്പെടുത്തിയത്‌. നാട്ടിലേക്ക്‌ തിരിച്ചുവരാന്‍ ആഗ്രഹമില്ലെന്നും വ്യക്‌തമാക്കി. എല്ലാ കുട്ടികളും കോയമ്പത്തൂരിലെ ട്രസ്‌റ്റുമായി ബന്ധപ്പെട്ട വീട്ടിലാണു താമസം.
മൊഴിയെടുത്ത്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതായി ഉച്ചയ്‌ക്കുശേഷം കേസെടുത്തപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്‌തമാക്കി. തുടര്‍ന്ന്‌ കേസ്‌ വെള്ളിയാഴ്‌ച പരിഗണിക്കാന്‍ മാറ്റി. അതുവരെ മാതാവിനെയും കുട്ടികളെയും അവരുടെ ആഗ്രഹ പ്രകാരം പോലീസ്‌ സംരക്ഷണയോടെ അങ്കമാലിയിലെ വനിതാ സുഹൃത്തിന്റെ വീട്ടിലേക്ക്‌ അയച്ചു. കുട്ടികളെ ബുധനാഴ്‌ച കൗണ്‍സിലിങ്ങിനു ഹാജരാക്കി റിപ്പോര്‍ട്ട്‌ നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

Ads by Google
Wednesday 16 May 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW