Friday, December 14, 2018 Last Updated 14 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.02 AM

ശശാങ്ക്‌ മനോഹര്‍ വീണ്ടും ഐ.സി.സി. ചെയര്‍മാന്‍

uploads/news/2018/05/217309/7.jpg

ദുബായ്‌: ബി.സി.സി.ഐ. മുന്‍ പ്രസിഡന്റ്‌ ശശാങ്ക്‌ മനോഹര്‍ വീണ്ടും രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍(ഐ.സി.സി.) ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ ചേര്‍ന്ന ഐ.സി.സി. ബോര്‍ഡ്‌ യോഗം ശശാങ്ക്‌ മനോഹറിനെ ചെയര്‍മാന്‍ സ്‌ഥാനത്തേക്ക്‌ ഐകകണ്‌ഠേന നിര്‍ദേശിക്കുകയായിരുന്നു.
2016-ല്‍ ഐ.സി.സിയുടെ തലപ്പത്ത്‌ എത്തിയ ശശാങ്ക്‌ മനോഹര്‍ ഐ.സി.സിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനാണ്‌. അന്നും മത്സരമില്ലാതെയാണ്‌ ശശാങ്ക്‌ ചെയര്‍മാനായത്‌. എന്നാല്‍ കാലാവധി പൂര്‍ത്തിയാകും മുമ്പ്‌ വ്യക്‌തിപരമായ കാരണങ്ങളാല്‍ രാജിവയ്‌ക്കുകയായിരുന്നു. ഭരണകാലയളവില്‍ ഒരു വര്‍ഷവും നാല്‌ മാസവും ബാക്കി നില്‍ക്കെയായിരുന്നു രാജി.
ബി.സി.സി.ഐയുടെ പ്രസിഡന്റായിരുന്ന ശശാങ്ക്‌ മനോഹര്‍ ആ സ്‌ഥാനം രാജിവെച്ചാണ്‌ അന്ന്‌ ഐ.സി.സി. ചെയര്‍മാനായത്‌.

Ads by Google
Wednesday 16 May 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW